Around us

തൊപ്പി വയ്ക്കാൻ തല കാണില്ല; പോലീസിനെതിരെ ഭീഷണി; യുവാവ് അറസ്റ്റിൽ

സോഷ്യൽ മീഡിയയിലൂടെ പൊലീസുകാർക്കെതിരെ ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. ‘റോക്ക് റോക്കി’ എന്ന ഫെയ്സ്ബുക് പേജിൽ ഭീഷണി മുഴക്കിയ അഞ്ചാലുംമൂട് സ്വദേശി ആദിത്യലാലിനെയാണ് (20) പോലീസ് അറസ്റ്റ് ചെയ്തത് . അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ പുതിയതായി ചാർജ് എടുത്ത എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ആശംസകൾ അറിയിച്ചാണ് സന്ദേശം തുടങ്ങുന്നതെങ്കിലും ഭീഷണിയിലാണ് സന്ദേശം അവസാനിപ്പിച്ചത്.

മാന്യമായി ഡ്യൂട്ടി ചെയ്യുക, ജനങ്ങളെ സഹായിക്കുക, പാവങ്ങളെ ഉപദ്രവിക്കരുത്, സൗമ്യമായി സംസാരിക്കുക എന്നിവ പാലിച്ചാൽ പൊലീസുകാർക്ക് സന്തോഷമായി തുടർന്നു പോകാമെന്നും മറിച്ചാണെങ്കിൽ തൊപ്പിവയ്ക്കാൻ തല കാണില്ലെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ഇന്നലെ രാവിലെയാണ് സന്ദേശം പോസ്റ്റ് ചെയ്തത്. പോസ്റ്റ് കണ്ടവർ പോലീസിനെ വിവരമറിച്ചതിനെ തുടർന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിനെ കണ്ടെത്തിയതെന്ന് സിഐ ജി.ബിനു പറഞ്ഞു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT