Kerala News
പോലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണം; ഫേസ്ബുക്കിലെ കമന്റ്; യുവാവ് അറസ്റ്റിൽ
സോഷ്യൽ മീഡിയയിലൂടെ പൊലീസുകാരെ അധിക്ഷേപിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. പ്രജിലേഷ് എന്നയാൾക്കെതിരെയാണ് ചേവായൂർ പൊലീസ് സ്വമേധയാ കേസെടുത്തത്. പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് ഇയാൾ പരസ്യമായി ഫെയ്സ്ബുക്കിൽ കമന്റിട്ടിരുന്നു.
ലോക്ഡൗൺ സമയത്ത് പൊലീസ് നടത്തുന്ന പരിശോധനയെക്കുറിച്ചു ഒരാൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇതിനെതിരെയായിരുന്നു പ്രജിലേഷിന്റെ കമന്റ്. പൊലീസിനെ ഒന്നും ചെയ്യരുത്. അവന്റെ മക്കൾ പുറത്തിറങ്ങും, വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചു പറിയ്ക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക, അല്ലാതെ വഴിയില്ല. ഈ പോസ്റ്റ് വൈറലായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.