Around us

ജനപ്രതിനിധികൾക്ക് ആർക്കും മാസ്‌ക് നിർബന്ധമല്ലേ.. താടിയിൽ തൂക്കാനുള്ള അലങ്കാര വസ്തു ആണോ മാസ്‌ക്?

ജന പ്രതിനിധികൾക്ക് ആർക്കും മാസ്‌ക് നിർബന്ധമല്ലേ.. താടിയിൽ തൂക്കാനുള്ള ഒരു അലങ്കാര വസ്തു ആണോ മാസ്‌ക്.നിയമസഭയിലെ അവിശ്വാസ പ്രമേയത്തെ മുന്‍നിര്‍ത്തി ഡോ.ബിജു ചോദിക്കുന്നു.വാര്‍ത്താ സമ്മേളനങ്ങളിലും, പ്രസംഗ വേദിയിലും മാധ്യമങ്ങള്‍ക്ക് മുന്നിലും മാസ്‌ക് കഴുത്തിലേക്ക് താഴ്ത്തിയാണ് ജനപ്രതിനിധികളും മിക്ക നേതാക്കളും എത്തുന്നത്. ആരോഗ്യരംഗത്തെ വിദഗ്ധര്‍ നേരത്തെ തന്നെ ഇതിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു

ഡോ.ബിജു എഴുതുന്നു

ജനങ്ങൾക്ക് മാതൃക ആകേണ്ട ജനപ്രതിനിധികൾ പൊതു സ്ഥലത്തും പത്ര സമ്മേളനങ്ങളിലും മാത്രം അല്ല നിയമസഭാ സമ്മേളനത്തിൽ പോലും മാസ്‌ക് താടിക്ക് തൂക്കി ഇരിക്കുന്നതും പ്രസംഗിക്കുന്നതും എന്തു സന്ദേശമാണ് പൊതുജനങ്ങൾക്ക് നൽകുക..നിരത്തിൽ വാഹനങ്ങൾ തടഞ്ഞു നിർത്തി യാത്രക്കാർ മാസ്‌ക് ധരിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നതും മാസ്‌ക് ഉപയോഗിക്കാത്ത പൊതുജനങ്ങൾക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഒരു നാട്ടിൽ നിയമസഭാ സമ്മേളനം പോലെ പ്രധാനപ്പെട്ട ഒരിടത്തു ഒന്നിച്ചു കൂടിയ ജനപ്രതിനിധികൾ മാസ്‌ക് താടിയിൽ തൂക്കിയും ചിലർ മാസ്‌കേ ഇല്ലാതെയും നടത്തുന്ന ഉശിരൻ വാഗ്ധോരണികൾ രാവിലെ മുതൽ ലൈവ് ആയി പൊതുജനം കണ്ടുകൊണ്ടിരിക്കുക ആണ്. ഇനി കോവിഡിന് നിയമസഭാ മന്ദിരത്തിലേക്ക് പ്രവേശനം കർശനമായി നിരസിച്ചു കൊണ്ട് വല്ല സ്‌പെഷ്യൽ റൂളും ഇറക്കിയതാണോ ആവോ.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT