Around us

'പബ്ബും ബ്രൂവറിയുമില്ല, ഡ്രൈഡേ തുടരും'; പുതിയ തീരുമാനങ്ങളില്ലാത സര്‍ക്കാരിന്റെ മദ്യനയം

സംസ്ഥാനത്ത് പബ്ബുകള്‍ തുടങ്ങുമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍. പബ്ബുകള്‍ വേണ്ടെന്നും ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കേണ്ടെന്നും സര്‍ക്കാരിന്റെ മദ്യ നയത്തില്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് കാതലായ മാറ്റങ്ങളില്ലാതെയാണ് മദ്യനയം സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിച്ചത്

ഏപ്രില്‍ ഒന്നുമുതലാണ് പുതിയ നയം നിലവില്‍ വരുക. അബ്കാരി ഫീസുകള്‍ കൂട്ടി. കള്ളുഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ലേലം ചെയ്യും. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിലവില്‍ ഷാപ്പ് ലൈസന്‍സ് പുതുക്കി നല്‍കുകയായിരുന്നു. ആദ്യമായാണ് ഷാപ്പുകള്‍ ലേലം ചെയ്യുന്നത്. ഡിസ്റ്റിലറികളുടെ ടൈ-അപ്പ് ഫീസിലും വര്‍ദ്ധനവ് ഉണ്ട്. ലൈസന്‍സ് ഫീസ് 28 ലക്ഷമായിരുന്നത് 30 ലക്ഷമാക്കി.

ഡ്രൈഡേ ഒഴിവാക്കുക, പബ്ബുകളും ബ്രൂവറികളും മൈക്രോ ബ്രൂവറികളും തുടങ്ങുന്ന കാര്യത്തില്‍ നയപരമായ തീരുമാനം എന്നിവയായിരുന്നു പ്രധാനമായും മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന വിഷയങ്ങള്‍. നേരത്തെ സംസ്ഥാന ടൂറിസം മേഖലയുടെ താത്പര്യം പരിഗണിച്ചായിരുന്നു പബ്ബുകളും മറ്റും തുടങ്ങാനുള്ള ആവശ്യം ഉയര്‍ന്നിരുന്നത്.

സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. 'നാം മുന്നോട്ട്' പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. രാത്രി വൈകിയും പ്രവര്‍ത്തിക്കേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യമില്ലെന്ന് പരാതിയുണ്ടെന്നും ഈ സാഹചര്യത്തില്‍ പബ്ബുകള്‍ ആരംഭിക്കുന്നത് പരിഗണിക്കുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പ് വരാനിരിക്കെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തില്‍ തത്കാലം പബ്ബുകള്‍ ആവശ്യമില്ലെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തുകയായിരുന്നു

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT