Around us

എറണാകുളം കളക്ടര്‍ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്ന് ഹൈക്കോടതി; കോതമംഗലം പള്ളി കേസില്‍ വിമര്‍ശനം

കോതമംഗലം പള്ളി കേസില്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. പള്ളി ഏറ്റെടുക്കണമെന്ന് ഉത്തരവിട്ടിട്ട് ഒരുവര്‍ഷമായിട്ടും നടപ്പാക്കാത്തതിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഉത്തരവ് നടപ്പാക്കാത്ത എറണാകുളം ജില്ലാ കളക്ടര്‍ക്ക് ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

ജില്ലാ കളക്ടര്‍ ഹൈക്കോടതിയെ കബളിപ്പിച്ചു. കൊവിഡ് സെന്റാക്കി പള്ളിയെ മാറ്റിയത് ഉത്തരവ് നടപ്പാക്കാതിരിക്കുന്നതിന് വേണ്ടിയാണോയെന്നും ഹൈക്കോടതി ചോദിച്ചു. രാഷ്ട്രീയ സ്വാധീനത്താലാണോ വിധി നടപ്പാക്കാത്തതെന്ന് സംശയിക്കുന്നതായും കോടതി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അഭിഭാഷക കമ്മിഷനെ നിയോഗിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. പള്ളി ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ കോടയി അറിയിച്ചു. ഉടന്‍ ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പള്ളി ഏറ്റെടുക്കുന്നതിനായി കേന്ദ്ര സേന വിന്യസിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

kerala high court on kothamangalam church case

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT