Around us

കാണാതായ ഉണ്ടകളുടെ കൃത്യം കണക്ക് ഇപ്പോള്‍ പറയാനാവില്ലെന്ന് സര്‍ക്കാര്‍; എല്ലാ ഫയലും ഹാജരാക്കണമെന്ന് ഹൈക്കോടതി

പൊലീസില്‍ നിന്നും വെടിക്കോപ്പുകള്‍ കാണാതായ സംഭവത്തില്‍ മുഴുവന്‍ ഫയലുകളും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കാണാതായ ഉണ്ടകളുടെ കൃത്യം കണക്ക് ഇപ്പോള്‍ പറയാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. വെടിക്കോപ്പുകള്‍ കണ്ടെത്താന്‍ നടപടിയില്ലെന്നും കണക്കെടുക്കാന്‍ കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നുമാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയിലെ ആവശ്യം. ഒരാഴ്ചക്കകം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കണം.

സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ അറിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പൊലീസില്‍ നിന്ന് വെടിയുണ്ടകളും തോക്കും കാണാതായിട്ടില്ലെന്ന് ഇന്നലെ ആഭ്യന്തരസെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 1994 മുതല്‍ കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ തോക്കുകളും വെടിക്കോപ്പുകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട് തള്ളുകയായിരുന്നു ആഭ്യന്തര സെക്രട്ടറി. ഈ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പെൻഷൻ വർധന - ജനക്ഷേമമോ ഇലക്ഷൻ സ്റ്റണ്ടോ?

ശെന്റെ മോനെ...'ചത്താ പച്ച'യുടെ ഡബിൾ പഞ്ച് ടീസർ റിലീസ് ചെയ്തു; ചിത്രം 2026 ജനുവരിയിൽ തിയറ്ററുകളിലെത്തും

നികോണ്‍ സെഡ് ആർ മധ്യപൂർവ്വദേശ വിപണിയില്‍ അവതരിപ്പിച്ചു

അതിദാരിദ്ര്യ മുക്തി പ്രഖ്യാപനം; വാദങ്ങള്‍, എതിര്‍വാദങ്ങള്‍, ആശങ്കകള്‍

“മിസ്റ്റർ അജ്മൽ, ഞാൻ മോഹൻലാലാണ്!”ഇഷ്ടതാരത്തെ കാണാന്‍ 7 വർഷത്തെ കാത്തിരിപ്പ്,മോഹന്‍ലാലിനെ കൈയ്യെഴുത്തു കൊണ്ട് ഞെട്ടിച്ച അജ്മല്‍സല്‍മാന്‍

SCROLL FOR NEXT