Around us

ഷഹലയുടെ മരണം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു; ചീഫ് സെക്രട്ടറി വിശദീകരണം നല്‍കണം 

THE CUE

വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് സെക്രട്ടറിയോടും ആരോഗ്യവകുപ്പ് സെക്രട്ടറിയോടും കോടതി വിശദീകരണം ചോദിച്ചു.

വിദ്യാര്‍ത്ഥിനി മരിച്ചത് അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥമൂലമാണെന്ന് ജില്ലാ ജഡ്ജി എ ഹാരിസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ കത്തിനെത്തുടര്‍ന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുന്നത്. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് നടപടി.

ഒരു നിമിഷത്തെ ശ്രദ്ധ ഉണ്ടായിരുന്നെങ്കില്‍ ഷഹലയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ജില്ലാ ജഡ്ജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതില്‍ അധ്യാപകര്‍ക്ക് വീഴ്ച പറ്റി. ആശുപത്രിയില്‍ കൃത്യമായ ചികിത്സ കിട്ടിയില്ല. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ രക്ഷിതാവിനെ കാത്തുനിന്നതും തെറ്റാണ്. പിതാവ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ അധ്യാപകര്‍ നോക്കി നില്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. സ്‌കൂളില്‍ കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ജുഡീഷ്യല്‍ സംവിധാനം ഇടപെടണമെനന്് കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ജസ്റ്റിസ് സി കെ അബ്ദുള്‍ റഹീം ഹൈക്കോടതിക്ക് കത്ത് നല്‍കിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT