‘മതത്തിന്റെ പേരിലുള്ള വിഭജനം ആപത്ത്’;  പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍ 

‘മതത്തിന്റെ പേരിലുള്ള വിഭജനം ആപത്ത്’; പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍ 

പാര്‍ലമെന്റ് പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി ബില്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്ത് മുസ്ലിം ലീഗ്. മതാടിസ്ഥാനത്തിലുള്ള വിഭജനം രാജ്യത്തിന് ആപത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ലീഗ് എംപിമാര്‍ നേരിട്ടെത്തിയാണ് ഹര്‍ജി നല്‍കിയത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണ് പൗരത്വ ഭേദഗതി ബില്‍ എന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി മാധ്യമങ്ങളോട് പറഞ്ഞു.

പൗരത്വത്തില്‍ നിന്ന് ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കിയാണ് നിയമം കൊണ്ടുവന്നത് രാജ്യത്ത് ആദ്യത്തെ നടപടിയാണ്. സോണിയ ഗാന്ധി പറഞ്ഞതുപോലെ തന്നെ ഇന്ത്യയുടെ കറുത്ത ദിനമാണത്. ഇന്ന് മതത്തിന്റെ പേരില്‍ വിഭജനം ഏര്‍പ്പെടുത്തുമ്പോള്‍ നാളെ ഭാഷ, നിറം, പ്രാദേശികത്വം എന്നിവയുടെ പേരിലെല്ലാം വിവേചനം ഉണ്ടായേക്കാം.

എല്ലാവര്‍ക്കും തുല്യതയെന്ന ഭരണഘടനാവകാശമാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്. വര്‍ഗീയത വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് നീക്കമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലാണ് മുസ്ലിം ലീഗിന് വേണ്ടി ഹാജരാവുക.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in