Around us

‘റൂള്‍സ് ഓഫ് ബിസിനസ് ലംഘിച്ചു, വിശദീകരണം തേടും’; സര്‍ക്കാരിനെതിരെ വീണ്ടും ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്രനിയമത്തിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും മുമ്പ് അക്കാര്യം ഒദ്യോഗികമായി അറിയിക്കണമായിരുന്നു. ഇക്കാര്യം വ്യക്കമാക്കുന്ന 'റൂള്‍സ് ഓഫ് ബിസിനസ്' സര്‍ക്കാര്‍ ലംഘിച്ചെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഗവര്‍ണര്‍ വ്യക്തമാക്കി. ഭരണഘടന പ്രകാരം സംസ്ഥാനത്തിന്റെ തലവന്‍ ഗവര്‍ണറാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഗവര്‍ണറുടെ അധികാരത്തെ മറികടന്ന് മുഖ്യമന്ത്രിക്ക് പ്രവര്‍ത്തിക്കാനാകില്ല. ഗവര്‍ണര്‍ക്ക് കൃത്യമായ അധികാരങ്ങളുണ്ട്. ഗവര്‍ണറുടെ അധികാരം ഭരണഘടനയില്‍ വ്യക്തമാണ്. ഇതിനെ കുറിച്ച് കോടതി വിധികളുമുണ്ട്. ഭരണഘടനയില്‍ ഉറച്ചു നിന്ന് മാത്രമേ പ്രവര്‍ത്തിക്കാനാകൂ. മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിയമത്തിന് അതീതനെന്നത് പോലെയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.

റൂള്‍സ് ഓഫ് ബിസിനസിന്റെ പകര്‍പ്പുമായായിരുന്നു ഗവര്‍ണര്‍ മാധ്യമങ്ങളെ കണ്ടത്. മുഖ്യമന്ത്രി നിയമം പറഞ്ഞാല്‍ മാത്രം പോര അത് അനുസരിക്കണമെന്നും, ജനങ്ങളുടെ പണമെടുത്താണ് സര്‍ക്കാര്‍ കേസിന് പോകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇത് കോളോണിയല്‍ കാലമല്ല, നിയമവാഴ്ചയുടെ കാലമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നടത്തിയ റസിഡന്റ് പരാമര്‍ശത്തിന് മറുപടിയായി ഗവര്‍ണര്‍ പറഞ്ഞത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT