Around us

ബിഎംഎസ് നേതാവാണ് കസ്റ്റംസ് ഓഫീസില്‍ ഇടപെട്ടതെന്ന് തോമസ് ഐസക്ക്, കേന്ദ്ര ഏജന്‍സികളുടെ നിലപാട് ഉറ്റുനോക്കുന്നുവെന്ന് മന്ത്രി

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ഓഫീസിലേക്ക് ആദ്യം വിളിച്ചത് ബിഎംഎസിന്റെ നേതാവാണെന്നും പാര്‍സല്‍ വിട്ടുകൊടുക്കാന്‍ അവരെ ഭീഷണിപ്പെടുത്തിയെന്നും നടക്കാതെ വന്നപ്പോള്‍ പാര്‍സല്‍ തന്നെ തിരിച്ചയയ്ക്കാന്‍ ശ്രമിച്ചുവെന്നുമൊക്കെയുള്ള വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് മന്ത്രി തോമസ് ഐസക്ക്. യഥാര്‍ത്ഥ വിവരങ്ങളില്‍ നിന്ന് ജനശ്രദ്ധ തെറ്റിക്കാന്‍ ബോധപൂര്‍വം മുഖ്യമന്ത്രിയുടെ ഓഫീസിനെ അവമതിക്കുകയായിരുന്നുവെന്നും മന്ത്രി. യാഥാര്‍ത്ഥ്യം ഇങ്ങനെ പുറത്തുവരുമ്പോള്‍, കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിലപാട് എന്തായിരിക്കുമെന്നാണ് ഉറ്റുനോക്കുന്നതെന്നും ധനമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍.

മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ദുരൂഹമായ കാരണങ്ങളാല്‍ പ്രധാനപ്പെട്ട പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലെങ്കിലും, സ്വര്‍ണക്കടത്തു കേസില്‍ മനോരമ ഇന്ന് പുറത്തുകൊണ്ടുവന്നത് നിര്‍ണായകമായ വിവരങ്ങളാണ്. 'കസ്റ്റംസില്‍ ആദ്യം വിളിച്ചത് ട്രേഡ് യൂണിയന്‍ നേതാവ്' എന്ന തലക്കെട്ടിലുള്ള വാര്‍ത്തയോട് എനിക്കുള്ള വിയോജിപ്പ്, ട്രേഡ് യൂണിയന്‍ നേതാവിന്റെയോ യൂണിയന്റെയോ പേരു പരാമര്‍ശിച്ചിട്ടില്ല എന്നതാണ്. എന്നാല്‍ ആ വാര്‍ത്തയിലെ വിവരങ്ങളോ? ഈ കേസിലെ ഏറ്റവും സ്‌ഫോടനാത്മകമായ വിവരങ്ങളാണ് ആ വാര്‍ത്തയിലുള്ളത്.

കള്ളക്കടത്തു സ്വര്‍ണം വിട്ടുകൊടുത്തില്ലെങ്കില്‍ പണി കളയുമെന്ന് ഒരു ട്രേഡ് യൂണിയന്‍ നേതാവ് കസ്റ്റംസുകാരെ ഭീഷണിപ്പെടുത്തിയെന്ന വിവരം വാര്‍ത്തയില്‍ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. അതുമാത്രമല്ല ഈ നേതാവ് ചെയ്തത് എന്ന് മനോരമ പറയുന്നു. പിടിക്കപ്പെടുമെന്നായപ്പോള്‍ പാര്‍സല്‍ തിരികെ അയയ്ക്കാന്‍ ഈ നേതാവ് ശ്രമിച്ചെന്നും സ്വപ്ന സുരേഷിനെ തിരുവനന്തപുരം വിടാന്‍ സഹായിച്ചത് ഈ നേതാവാണെന്നും വാര്‍ത്തയില്‍ പറയുന്നു.

ഇതു രണ്ടും ഈ കേസിലെ അതി നിര്‍ണായകമായ വെളിപ്പെടുത്തലുകളാണ്. ഒരുപക്ഷേ, എട്ടുകോളം ബാനര്‍ ഹെഡ് ലൈനും ന്യൂസ് അവര്‍ ചര്‍ച്ചയുമാകേണ്ട വിഷയം. എന്നിട്ടും ഈ നേതാവിന്റെയോ അയാള്‍ ഉള്‍പ്പെടുന്ന ട്രേഡ് യൂണിയന്റെയോ ആ ട്രേഡ് യൂണിയനെ നയിക്കുന്ന രാഷ്ട്രീയ പാര്‍ടിയുടെയോ പേര് പത്രത്തില്‍ പ്രത്യക്ഷപ്പെട്ടില്ല എന്നത് വിചിത്രമായിരിക്കുന്നു.

ഈ നേതാവിന് ഉന്നത രാഷ്ട്രീയബന്ധമുണ്ടെന്നും കസ്റ്റംസ് ക്ലിയറന്‍സ് ഏജന്റുമാര്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ടെന്നും തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേയ്ക്കു വരുന്ന മുഴുവന്‍ പാര്‍സലുകളും ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് പുറത്തേയ്ക്കു കടത്തുന്നതെന്നും മനോരമ പറയുന്നു. ഞാന്‍ ഈ കുറിപ്പെഴുതുമ്പോള്‍ ബിഎംഎസ് നേതാവ് ഹരിരാജിന്റെ വീട്ടില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് റെയിഡ് നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.

ഈ കേസുമായി ബന്ധപ്പെട്ട് ആദ്യം പുറത്തുവന്ന സ്‌തോഭജനകമായ വെളിപ്പെടുത്തല്‍, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരോ കസ്റ്റംസില്‍ ബന്ധപ്പെട്ടുവെന്നാണ്. മാധ്യമങ്ങളും പ്രതിപക്ഷവും ആവോളം അക്കാര്യം ആഘോഷിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ബിഎംഎസിന്റെ നേതാവാണ് കസ്റ്റംസ് ഓഫീസില്‍ ഇടപെട്ടതെന്നും പാര്‍സല്‍ വിട്ടുകൊടുക്കാന്‍ അവരെ ഭീഷണിപ്പെടുത്തിയെന്നും നടക്കാതെ വന്നപ്പോള്‍ പാര്‍സല്‍ തന്നെ തിരിച്ചയയ്ക്കാന്‍ ശ്രമിച്ചുവെന്നുമൊക്കെയുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. യഥാര്‍ത്ഥ വിവരങ്ങളില്‍ നിന്ന് ജനശ്രദ്ധ തെറ്റിക്കാന്‍ ബോധപൂര്‍വം മുഖ്യമന്ത്രിയുടെ ഓഫീസിനെ അവമതിക്കുകയായിരുന്നു എന്നുറപ്പാണ്.

യാഥാര്‍ത്ഥ്യം ഇങ്ങനെ പുറത്തുവരുമ്പോള്‍, കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിലപാട് എന്തായിരിക്കുമെന്നാണ് നാം ഉറ്റുനോക്കുന്നത്.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT