Around us

കാലവര്‍ഷം: കേരളത്തിലാകെ 13 ശതമാനത്തിലധികം മഴ; കണക്കിലെ കുറവ് നികത്തിയത് ആഗസ്റ്റിലെ ഒരാഴ്ച്ച പെയ്ത്ത്

THE CUE

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ 13 ശതമാനം അധികം ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതുവരെയുള്ള കണക്കെടുത്താല്‍ 1,885 മില്ലീ ലിറ്റര്‍ കിട്ടേണ്ടിടത്ത് 2,130 മില്ലീ ലിറ്റര്‍ മഴ ലഭിച്ചു. കാലവര്‍ഷം താളം തെറ്റിയപ്പോള്‍ ചില ജില്ലകളില്‍ മഴ കുറയുകയും ചിലയിടങ്ങളില്‍ ഏറെ കൂടുകയും ചെയ്തു. സാധാരണ ലഭിക്കുന്നതിനേക്കാള്‍ 42 ശതമാനം കൂടുതല്‍ മഴയാണ് പാലക്കാട് ജില്ലയില്‍ പെയ്തത്.

അവസാന രണ്ടാഴ്ച്ചയിലേക്ക് കടക്കുകയാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍. സംസ്ഥാനത്ത് നാലുദിവസം കൂടി പരക്കെ മഴ പെയ്‌തേക്കും.

കോഴിക്കോട് 37 ശതമാനവും മലപ്പുറത്ത് 23 ശതമാനവും കണ്ണൂരില്‍ 20 ശതമാനവും മഴ അധികമായി ലഭിച്ചു. ദുരന്തം നേരിട്ട വയനാട്ടില്‍ അഞ്ച് ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 11 ശതമാനം മഴക്കുറവ് നേരിട്ട ഇടുക്കി ജില്ലയാണ് ഏറ്റവും പിറകിലായത്.

കാലവര്‍ഷത്തിന്റെ ആരംഭ സമയമായ ജൂണില്‍ മഴ കുറവായിരുന്നു. ജൂലൈയില്‍ ചില്ല ജില്ലകളില്‍ മാത്രം നല്ല മഴ ലഭിച്ചു. ഓഗസ്റ്റ് ആദ്യ ആഴ്ച്ച വരെ പെയ്ത മഴ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 30 ശതമാനം കുറഞ്ഞു. ഓഗസ്റ്റ് ഏഴ് മുതല്‍ ഒരാഴ്ച്ച പെയ്ത കനത്ത മഴയാണ് ശരാശരി അളവില്‍ വലിയ മാറ്റം വരുത്തിയത്.

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT