Around us

ഇ.ശ്രീധരന്റെ ചിത്രങ്ങള്‍ ഒഴിവാക്കി; സഞ്ജു സാംസണ്‍ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ഐക്കണ്‍

സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ഐക്കണായിരുന്ന ഇ.ശ്രീധരനെ ഒഴിവാക്കി. ബി.ജെ.പിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഇ.ശ്രീധരനെ ഒഴിവാക്കിയത്. സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ഐക്കണായി സഞ്ജു സാംസണെ തെരഞ്ഞെടുത്തു.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇ.ശ്രീധരനായിരുന്നു ഐക്കണ്‍. കെ.എസ് ചിത്രയുമുണ്ടായിരുന്നു. ബി.ജെ.പി അംഗത്വമെടുക്കുകയും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇ.ശ്രീധരനെ ഒഴിവാക്കിയത്.

ഇ.ശ്രീധരന്റെ ഫോട്ടോ എല്ലാ ഓഫീസുകളില്‍ നിന്നും നീക്കം ചെയ്യും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസല്‍ ടിക്കാറാം മീണ ജില്ലാ കളക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. കെ.എസ് ചിത്രയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. തുടരാന്‍ ചിത്രയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇ.ശ്രീധരന്‍ കെ.സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയില്‍ പങ്കെടുത്തിരുന്നു. അമിത് ഷാ ഷാള്‍ അണിയിച്ചാണ് ഇ.ശ്രീധരനെ സ്വീകരിച്ചത്. ഏത് ചുമതല നല്‍കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT