Around us

സംസ്ഥാനത്ത് മൂന്നാമതൊരാള്‍ക്ക് കൂടി കൊറോണ ; വൈറസ് ബാധ വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്ക് 

THE CUE

സംസ്ഥാനത്ത് മൂന്നാമതൊരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥിയിലാണ് വൈറസ് ബാധ. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.വാര്‍ത്താക്കുറിപ്പിലൂടെ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

നേരത്തേ തൃശൂരിലും ആലപ്പുഴയിലുമാണ് ഓരോ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ രോഗികള്‍ യഥാക്രമം ആലപ്പുഴ ,തൃശൂര്‍ മെഡിക്കല്‍ കോളജുകളിലെ ഐസൊലേഷന്‍ വാര്‍ഡുകളല്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില ഭദ്രമാണ്. ഇവരും വുഹാനിലെ വിദ്യാര്‍ത്ഥികളാണ്. ജനുവരി 24 ന് വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ ആലപ്പുഴ സ്വദേശിയായ 22 കരാനായ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്കൊപ്പം ചൈനയില്‍ നിന്ന് കേരളത്തിലെത്തിയ തൃശൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയിലാണ് ആദ്യം രോഗം കണ്ടെത്തിയത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT