Around us

കേരള നോളജ് വാലി, കരുതൽ മിഷൻ, മകൾക്കൊപ്പം | വി ഡി സതീശൻ ബജറ്റ് Highlights

യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സാമൂഹിക ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യ മേഖലകൾക്ക് മുൻഗണന നൽകുന്ന വികസന കാഴ്ചപ്പാടാണ് മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ വി.ഡി. സതീശൻ അവതരിപ്പിച്ചത്. പുതിയ തലമുറയെയും സ്ത്രീകളെയും ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള പ്രത്യേക പദ്ധതികളുമാണ് ഈ ബജറ്റിന്റെ പ്രധാന സവിശേഷതകൾ.

വിദ്യാഭ്യാസ രംഗം

  • 'കേരള നോളജ് വാലി' സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും (100 കോടി).

  • വയനാട് ട്രൈബൽ സർവകലാശാല (50 കോടി); മെഡിക്കൽ കോളജുകൾക്ക് സ്വയംഭരണ പദവി.

  • 'സിദ്ധാർത്ഥൻ ആന്റി റാഗിങ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്റ്റ്' നടപ്പിലാക്കും; റാഗിങ് തടയാൻ സിദ്ധാർത്ഥൻ ഡിസ്ട്രെസ്സ് ആപ്പ്.

സ്ത്രീ ക്ഷേമം

  • സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ 'മകൾക്കൊപ്പം' പദ്ധതി; സ്റ്റേഷനുകളിൽ വനിതാ എസ്എച്ച്ഒമാരുടെ സാന്നിധ്യം വർധിപ്പിക്കും.

  • പെൺകുട്ടികൾക്ക് സാനിറ്ററി നാപ്കിൻ ഉറപ്പാക്കും; ക്യാംപസുകൾ 'ഗേൾസ് ഫ്രണ്ട്ലി' ആക്കും.

  • വനിതാ കർഷകരെ പ്രോത്സാഹിപ്പിക്കാൻ 'കൃഷി സഖി' പദ്ധതി.

ആരോഗ്യ മേഖല

  • 'വൺ കേരള കരുതൽ മിഷൻ' രോഗികളായ അർഹരായ ഗുണഭോക്താക്കൾക്ക് സഹായം ലഭ്യമാക്കുന്ന പുതിയ പദ്ധതി.

  • തിരുവനന്തപുരം, ഹരിപ്പാട് പുതിയ മെഡിക്കൽ കോളജുകൾ, മലപ്പുറത്ത് സൂപ്പർ സ്പെഷാലിറ്റി സൗകര്യങ്ങളും കാൻസർ സെന്ററും.

  • ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി (കുടുംബത്തിന് 25 ലക്ഷം), 40 വയസ്സിന് മുകളിലുള്ളവർക്ക് വാർഷിക ആരോഗ്യ പരിശോധന, കാൻസർ പ്രതിരോധത്തിന് മൊബൈൽ ലാബുകൾ (20 കോടി).

  • ആശുപത്രികളിൽ കെയർ ഗീവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഇൻസുലിൻ പമ്പ് തദ്ദേശീയമായി വികസിപ്പിക്കാൻ സഹായം.

മിഷൻ സമുദ്ര, ഫിലിം സിറ്റി, സ്റ്റേഡിയം | വി ഡി സതീശൻ ബജറ്റ് Highlights

കേരള ബജറ്റ് 2026; വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ എന്തൊക്കെ?

ആക്ഷനും ത്രില്ലും സമാസമം; പ്രതീക്ഷയേറ്റി I Nobody ട്രെയ്‌ലർ

യുദ്ധം അവസാനിക്കുന്നതിന്റെ തുടക്കം മാത്രമാണ്, അത് ശാശ്വതമാണെന്ന് പറയാനാകില്ല; വേണു രാജാമണി

'പ്രേമത്തിന്റെ പാറ്റ' ഉടൻ ചിറകടിക്കും; നായകനായി ജോമോൻ ജ്യോതിർ, 'പ്രേംപാറ്റ' ഒക്ടോബറിൽ

SCROLL FOR NEXT