ടൈംസ് ഓഫ് ഇന്ത്യ 
Around us

പ്ലാസ്റ്റിക് നിരോധനത്തിന് ഇനി രണ്ട് ദിനം മാത്രം; ക്യാരി ബാഗുകള്‍ മുതല്‍ ഫ്‌ളക്‌സ് വരെ പുറത്ത്

THE CUE

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ജനുവരി ഒന്നിന് നിലവില്‍ വരും. ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും നിരോധിക്കും. ഇവയുടെ നിര്‍മാണം, വില്‍പ്പന, സൂക്ഷിച്ചു വയ്ക്കല്‍ എന്നിവ പിഴ ചുമത്തുന്നതിന് ഇടയാക്കും. വ്യക്തികളും കച്ചവടക്കാരും ഇതില്‍ ഉള്‍പ്പെടും.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിരോധിക്കപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഇവയാണ്

പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കപ്പുകള്‍, സ്പൂണുകള്‍, സ്‌ട്രോ, ജ്യൂസ് പാക്കറ്റ്, 300 മില്ലിക്ക് താഴെയുള്ള ബോട്ടിലുകള്‍, വാഹനങ്ങളില്‍ ഒട്ടിക്കുന്ന ഫിലിം, തോരണങ്ങള്‍, അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക് പതാക, ക്യാരി ബാഗുകള്‍, ടേബിള്‍ മാറ്റ്, പിവിസി ഫ്‌ളക്‌സ്, ഗാര്‍ബേജ് ബാഗുകള്‍ എന്നിവയെല്ലാം നിരോധിക്കും. കയറ്റുമതിക്ക് നിര്‍മിച്ച ബാഗ്, ആരോഗ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

നിയമം ലംഘിക്കുന്നവര്‍ക്ക് മേല്‍ കനത്ത പിഴ ചുമത്തും. ആദ്യതവണ ലംഘിച്ചാല്‍ 10000 രൂപയാണ് പിഴ. രണ്ടാമത്തെ തവണ 25000 രൂപയും പിന്നീട് 50000 രൂപയും ചുമത്തും.

പ്രളയത്തിന് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഘട്ടംഘട്ടമായുള്ള പ്ലാസ്റ്റിക് നിരോധനത്തിലേക്ക് നീങ്ങിയത്. ഒരു ദിവസം .43 ടണ്‍ പ്ലാസ്റ്റിക് മാലിന്യം കൊച്ചി നഗരത്തില്‍ മാത്രം പുറന്തള്ളുന്നുണ്ടെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ജില്ലാ കളക്ടര്‍മാര്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് നിരോധനം കര്‍ശനമായി നടപ്പാക്കാനുള്ള ചുമതല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT