Around us

‘സുരേന്ദ്രന് തെറ്റിയില്ല, പിണറായി കേരളാ അമിത് ഷാ’ എന്ന് ഷാഫി പറമ്പില്‍

THE CUE

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പില്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളത്തെ പിന്തുണച്ചതുമായി ബന്ധിപ്പിച്ചാണ് ഷാഫിയുടെ വിമര്‍ശനം. കേരളാ അമിത് ഷായാണ് പിണറായി വിജയനെന്ന് ഷാഫി പറമ്പില്‍. കെ.എം ഷാജിയെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും ഷാഫി പറമ്പില്‍.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സുരേന്ദ്രന് തെറ്റിയിട്ടില്ല ..

കേരളത്തിലെ അമിത് ഷായെ തന്നെയാണയാള്‍ പിന്തുണച്ചത് .

കേരളത്തില്‍ ഇനി മറ്റൊരു അമിത് ഷാ വേണ്ട.

മുണ്ടുടുത്ത മോദിക്കും അസഹിഷ്ണുതയോട് ആസക്തിയാണ് .

ഏകാധിപതികളുടെ വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണ്തക്ക് മരുന്ന് PR ഏജന്‍സിക്ക് കുറിക്കാന്‍ കഴിയില്ല . തല്‍ക്കാലത്തേക്ക് മറച്ച് പിടിക്കാനെ കഴിയൂ. അതിനുള്ള ചികിത്സ ജനത്തിന്റെ പക്കലുണ്ട്. പിണറായി വിജയനെ ഞങ്ങളും ഓര്‍മ്മപെടുത്തുന്നു 'ഇത് കേരളമാണ് '.

സ്പ്രിംഗ്ളറിലും നിശബ്ദത ആഗ്രഹിക്കുന്നുണ്ടെന്നറിയാം . അത് ഈ വേട്ടയാടലുകള്‍ കൊണ്ട് ഒന്നും നടക്കില്ല . ആര്‍ജ്ജവത്തിന്റെ ഒരംശം ഉണ്ടെങ്കില്‍ സ്പ്രിംഗ്ളറിലും പ്രഖ്യാപിക്കൂ ഒരന്വേഷണം.

വിജിലന്‍സില്‍ എന്തെങ്കിലും നിഷ്പക്ഷത ബാക്കിയുണ്ടോ എന്ന് ഒന്ന് കാണട്ടെ.

KM ഷാജിയെ വേട്ടയാടാന്‍ അനുവദിക്കില്ല .

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

SCROLL FOR NEXT