Around us

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീര്‍ ജനതയെ നിയന്ത്രണങ്ങളില്‍ തളച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍

മാധ്യമ വിലക്കിനെതിരെയുള്ള കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ഭാസിന്റെ ഹര്‍ജിയും കോടതി പരിശോധിക്കുന്നുണ്ട്.

THE CUE

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 വകുപ്പ് റദ്ദാക്കിയതും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ് നല്‍കിയ ഹരജിയും ഇന്ന് കോടതിയിലുണ്ട്. നേരത്തെ കശ്മീരില്‍ സന്ദര്‍ശനം നടത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും വിമാനത്താവളത്തില്‍ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.

370-ാം വകുപ്പ് റദ്ദാക്കിയതിനെതിരെയുള്ള ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ ഹര്‍ജി, കുട്ടികളെ അന്യായമായി തടഞ്ഞുവെച്ചിരിക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരായ ഏനാക്ഷി ഗാഗുലി, പ്രൊ. ശാന്ത സിന്‍ഹ എന്നിവര്‍ നല്‍കിയ പരാതി, മുന്‍ മുഖ്യമന്ത്രിയായ ഫറൂഖ് അബ്ദുള്ളയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എം.ഡി.എം.കെ നേതാവ് വൈക്കോയുടെ ഹര്‍ജി, എന്നിവ പരിഗണിക്കും. കൂടാതെ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സീതാറാം യെച്ചൂരിയുടെ അപേക്ഷയും മാധ്യമ വിലക്കിനെതിരെയുള്ള കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ഭാസിന്റെ ഹര്‍ജിയും കോടതി പരിശോധിക്കുന്നുണ്ട്.

ദ ക്യു ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT