Around us

'നിരക്ഷരനായ മോദി' പരാമര്‍ശം പിന്‍വലിച്ച് കോണ്‍ഗ്രസ്; 'അപരിഷ്‌കൃതമായ ട്വീറ്റ്' പുതിയ സോഷ്യല്‍മീഡിയ മാനേജറുടെ പിഴവെന്ന് വിശദീകരണം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിരക്ഷരന്‍ എന്ന് വിശേഷിപ്പിച്ച ട്വീറ്റ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ച് കര്‍ണാടക കോണ്‍ഗ്രസ്. പുതിയ സോഷ്യല്‍മീഡിയ മാനേജര്‍ക്ക് സംഭവിച്ച പിഴവാണ് ട്വീറ്റ് എന്നാണ് വിശദീകരണം.

രാഷ്ട്രീയപാര്‍ലമെന്ററി സംസ്‌കാരത്തിന് ചേരാത്ത ഭാഷയില്‍ പ്രധാനമന്ത്രിക്കെതിരെ പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്ററില്‍ വന്ന പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും, പോസ്റ്റ് പിന്‍വലിച്ചുവെന്നും കര്‍ണാകടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ പറഞ്ഞു. 'അപരിഷ്‌കൃത ട്വീറ്റി'ന് കാരണം കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ കൈകാരം ചെയ്യുന്ന പുതിയ സോഷ്യല്‍ മീഡിയ മാനേജറുടെ പിഴവാണെന്നും ഡി.കെ.ശിവകുമാര്‍ പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു.

കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ട്വീറ്റ് ഇങ്ങനെയായിരുന്നു; 'കോണ്‍ഗ്രസ് സ്‌ക്കൂളുകള്‍ നിര്‍മ്മിച്ചു, പക്ഷേ മോദി പഠിക്കാന്‍ പോയില്ല. കോണ്‍ഗ്രസ് മുതിര്‍ന്നവര്‍ക്ക് പഠിക്കാനുള്ള പദ്ധതികളും കൊണ്ടുവന്നു, എന്നാല്‍ മോദി അപ്പോഴും പഠിക്കാന്‍ തയ്യാറായില്ല. ഭിക്ഷാടനം നിരോധിച്ചെങ്കിലും രാജ്യത്തെ ജനങ്ങളെ ഭിക്ഷയെടുക്കാന്‍ പ്രേരിപ്പിക്കുന്നു. 'അന്‍ഗൂത്തചാപ്പ് (നിരക്ഷരനായ)' മോദി കാരണം രാജ്യം കഷ്ടത അനുഭവിച്ചികൊണ്ടിരിക്കുകയാണ്'.

ട്വീറ്റിലെ പരാമര്‍ശത്തിനെതിരെ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് ട്വീറ്റ് പിന്‍വലിക്കുകയും, ഖേദം പ്രകടിപ്പിക്കുകയും ചെയ്തത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT