Around us

സ്വന്തമായി വാങ്ങിയ എസി സി.പി.ഐ ആസ്ഥാനത്ത് നിന്ന് കനയ്യ കുമാര്‍ അഴിച്ചുകൊണ്ടുപോയി

സി.പി.ഐ നേതാവ് കനയ്യ കുമാർ കോൺ​ഗ്രസിൽ ചേർന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സി.പി.ഐ ആസ്ഥാനത്തെ സ്വന്തം മുറിയില്‍ സ്ഥാപിച്ചിരുന്ന എയര്‍കണ്ടീഷണര്‍ കനയ്യ കുമാര്‍ അഴിച്ചുകൊണ്ടുപോയെന്ന് റിപ്പോര്‍ട്ട്.

കനയ്യ കുമാര്‍ വാങ്ങി ഘടിപ്പിച്ച എസി അഴിച്ചുകൊണ്ടുപോയെന്ന് സി.പി.ഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി റാം നരേഷ് പാണ്ഡെ സ്ഥിരീകരിച്ചു.

കനയ്യ തന്നെ സ്ഥാപിച്ച എസിയാണെന്നും അഴിച്ചുകൊണ്ടു പോയതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു റാം നരേഷ് പാണ്ഡെയുടെ പ്രതികരണം.

ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും സി.പി.ഐ നേതോവുമായ കനയ്യ കുമാറും ഗുജറാത്തിലെ ദളിത് നേതാവും എം.എല്‍.എയുമായി ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച രാഹുല്‍ ഗാന്ധിയില്‍ നിന്ന് അംഗത്വം സ്വീകരിച്ച് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT