Around us

കനയ്യയും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറും ദളിത് നേതാവും ഗുജറാത്ത് സ്വതന്ത്ര എം.എല്‍.എയുമായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിലെത്തിയ ജിഗ്നേഷ് മേവാനിയും കനയ്യ കുമാറും രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് ഓഫീസിന്റെ മുന്നില്‍ കനയ്യയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ നേരത്തെ സ്ഥാപിച്ചിരുന്നു. കനയ്യയും താനും ഭഗത് സിംഗിന്റെ ജന്മവാര്‍ഷികത്തില്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവാനി വ്യക്തമാക്കിയിരുന്നു.

കനയ്യ കുമാറിനെ അനുനയിപ്പിക്കാന്‍ സി.പി.ഐ നേതൃത്വം വലിയ രീതിയില്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. 2019 ലോക് സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കനയ്യ സി.പി.ഐയുമായി അകല്‍ച്ചയിലായിരുന്നു.

തെരഞ്ഞെടുപ്പിനായി നടത്തിയ ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലാണ് കനയ്യകുമാര്‍ സി.പി.ഐയുമായി ഇടഞ്ഞത്.

സിപിഐ നേതാവായിരുന്ന കനയ്യ കുമാര്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ ബെഗുസരായി മണ്ഡലത്തില്‍ നിന്ന്് മത്സരിച്ചിരുന്നു. ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗിനോട് മത്സരിച്ച കനയ്യയ്ക്ക് വിജയിക്കാനായില്ല.

കനയ്യ കുമാര്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേരുന്നെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. കനയ്യ കുമാര്‍ പ്രിയങ്ക ഗാന്ധിയുമായും ചര്‍ച്ച നടത്തിയിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT