Around us

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ചയെന്ന് റിപ്പോര്‍ട്ട്

സി.പി.ഐ നേതാവ് കനയ്യ കുമാറും സ്വതന്ത്ര ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്ക്. അടുത്ത ആഴ്ച ഇരുവരും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 28ന് പ്രഖ്യാപനം ഔദ്യോഗികമായി ഉണ്ടാകുമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജിഗ്നേഷ് മേവാനി ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ വര്‍ക്കിങ്ങ് പ്രസിഡന്റായേക്കുമെന്നാണ് സൂചന. കനയ്യ കുമാറിനൊപ്പം സി.പി.ഐയിലെ തന്നെ മറ്റ് നേതാക്കളും കോണ്‍ഗ്രസിലെത്തിയേക്കുമെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഹുല്‍ ഗാന്ധിയുമായുള്ള കനയ്യ കുമാറിന്റെ കൂടിക്കാഴ്ച വലിയ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെ കനയ്യകുമാറുമായി സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ കൂടിക്കാഴ്ച നടത്തിയിരുന്നു.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT