Around us

'സങ്കടം, നാണക്കേട്, അന്യായം, ഏകാധിപത്യമാണ് ഏകപരിഹാരം'; കാര്‍ഷിക നിയമം പിന്‍വലിച്ചതിനെ വിമര്‍ശിച്ച് കങ്കണ

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് നടി കങ്കണ റണാവത്ത്. തീരുമാനം നാണക്കേടായെന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നടി പറയുന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരല്ലാതെ തെരുവിലെ ജനങ്ങള്‍ നിയമം ഉണ്ടാക്കാന്‍ തുടങ്ങിയാല്‍ ഇതൊരു ജിഹാദി രാജ്യമായി മാറും. ഏകാധിപത്യം മാത്രമാണ് ഏക പരിഹാരമെന്നും കങ്കണ പറയുന്നുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സങ്കടകരവും നാണക്കേടും അന്യായവുമാണ്. നിയമം പിന്‍വലിക്കണമെന്ന് ആഗ്രഹിച്ചവര്‍ക്ക് അഭിനന്ദനങ്ങളെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 'രാജ്യത്തിന്റെ മനസാക്ഷി ഗാഢനിദ്രയിലായിരിക്കുമ്പോള്‍ ചൂരല്‍ മാത്രമാണ് പരിഹാരം, ഏകാധിപത്യം മാത്രമാണ് ഏക പ്രമേയം', എന്നാണ് മറ്റൊരു പോസ്റ്റില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിത്രം പങ്കുവെച്ച് കങ്കണ കുറിച്ചത്.

ശക്തമായ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രഖ്യാപനം.

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

SCROLL FOR NEXT