കര്‍ഷകരുടെ മരണത്തിന് ഉത്തരവാദി മോദിയും ബിജെപിയും; ഇന്ത്യയോട് മാപ്പ് പറയണം

കര്‍ഷകരുടെ മരണത്തിന് ഉത്തരവാദി മോദിയും ബിജെപിയും; ഇന്ത്യയോട് മാപ്പ് പറയണം

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തിനിടെ 700 ഓളം കര്‍ഷകര്‍ കൊല്ലപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും ഇന്ത്യയോട് മാപ്പ് പറയണം. കര്‍ഷകര്‍ കൊല്ലപ്പെട്ടതിന് ഉത്തരവാദികള്‍ മോദിയും ബി.ജെ.പി സര്‍ക്കാരുമാണ്.

ബി.ജെപി സര്‍ക്കാരിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ഐക്യസമരത്തിന് കിട്ടിയ വിജയം.
കര്‍ഷകരുടെ മരണത്തിന് ഉത്തരവാദി മോദിയും ബിജെപിയും; ഇന്ത്യയോട് മാപ്പ് പറയണം
നിയമം പാര്‍ലമെന്റില്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരും; സംയുക്ത കിസാന്‍ മോര്‍ച്ച

കര്‍ഷക സമരത്തിന്റെ ഐതിഹാസിക വിജയമാണിത്. ബി.ജെ.പി സര്‍ക്കാറിന് കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ട് മടക്കേണ്ടി വന്നു. കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്ന നിയമങ്ങള്‍ക്കതിരായിട്ടായിരുന്നു കൂട്ടായ ഇത്ര വലിയ സമരം നടത്തിയത്. 500 ഓളം സംഘടനകള്‍ ഐക്യത്തോടെ സമരം നയിച്ചു. എല്ലാവിധത്തിലും അടിച്ചമര്‍ത്തിയും കള്ളപ്രചാരണം നടത്തിയും സമരത്തെ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. അടുത്തിടെ ഉണ്ടായ തെരഞ്ഞെടുപ്പുകളില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയും ബി.ജെ.പിക്കെതിരെ വലിയ രീതിയില്‍ പ്രചാരണം സംഘടിപ്പിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടിപ്പില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയുണ്ടായി. സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പി പിന്നോട്ട് പോയി. രാജസ്ഥാനിലെ രണ്ട് സീറ്റുകളില്‍ മൂന്നും നാലും സ്ഥാനത്താണ് ബി.ജെ.പി എത്തിയത്. സംയുക്ത കിസാന്‍ മോര്‍ച്ച മിഷന്‍ ഉത്തര്‍പ്രദേശ്- ഉത്തരാഘണ്ഡ്- പഞ്ചാബ് എന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെയൊക്കെ അടിസ്ഥാനത്തിലൊക്കെയാണ് ഇന്നത്തെ ഈ വിജയത്തിലേക്ക് എത്തിയത്.

കര്‍ഷകരുടെ മരണത്തിന് ഉത്തരവാദി മോദിയും ബിജെപിയും; ഇന്ത്യയോട് മാപ്പ് പറയണം
'കേന്ദ്രത്തിന്റെ ഒളിച്ചോട്ടം പരാജയപ്പെടുമെന്ന ഭീതിയെ തുടര്‍ന്ന്'; നിയമം പിന്‍വലിച്ചത് കര്‍ഷകതാല്‍പര്യം സംരക്ഷിക്കാനല്ലെന്ന് എളമരം കരീം

ഒരുവിധ ചര്‍ച്ചയും നടത്താതെയാണ് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത്. ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് അത് നടപ്പാക്കാന്‍ ശ്രമിച്ചത്. ഫെഡറല്‍ സംവിധാനത്തിനകത്ത് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അതൊന്നും ചെയ്തില്ല. ബി.ജെപി സര്‍ക്കാരിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ഐക്യസമരത്തിന് കിട്ടിയ വിജയം.

ഈ സമരത്തിന്റെ വിജയത്തിലൂടെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഇടയില്‍ വലിയ ആത്മവിശ്വാസം ഉണ്ടായിട്ടുണ്ട്. ഐക്യ സമരം വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടാണ് മുമ്പ് ഇല്ലാത്ത രീതിയില്‍ ഇത്ര കാലം നീണ്ടുനില്‍ക്കുന്ന സമരം തുടര്‍ന്നത്. കര്‍ഷകരുടെ എല്ലാ അവകാശങ്ങളും തട്ടിയെടുക്കുന്ന നിയമങ്ങളായിരുന്നു. കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നതായിരുന്നു. അതിനെതിരെയായിരുന്നു കര്‍ഷകര്‍ സംഘടിച്ചത്. അതുകൊണ്ട് തന്നെ വലിയ തിരിച്ചടിയാണ് ബി.ജെ.പി കിട്ടിയിരിക്കുന്നത്.

സമരം ഇവിടെ അവസാനിക്കുന്നില്ല. നവ റിലബറല്‍ നയങ്ങളാണ് കര്‍ഷകരെയും തൊഴിലാളികളെയും ദുരിതത്തിലാക്കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ നാല് ലക്ഷം കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരായത്. ബദല്‍ നയങ്ങള്‍ക്ക് വേണ്ടിയുള്ള സമരം കൂടിയാണിത്. മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കര്‍ഷകരെ ബാധിക്കുന്ന മറ്റ് ചില പ്രശ്‌നങ്ങളും സമരത്തിന്റെ ഭാഗമായി ഉന്നയിച്ചിരുന്നു. ഈ സമരം ബദല്‍ നയത്തിന് മാത്രമല്ല ബദല്‍ രാഷ്ട്രീയത്തിനും വഴിയൊരുക്കും.

Related Stories

No stories found.
logo
The Cue
www.thecue.in