Around us

കങ്കണ റണാവത് മുംബൈയില്‍ എത്തി; മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി ശിവസേന

ശിവസേനയുമായുള്ള വാക്‌പോര് തുടരുന്നതിനിടെ നടി കങ്കണ റണാവത് മുംബൈയില്‍ എത്തി. കനത്ത സുരക്ഷയാണ് നടിക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കങ്കണയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ചിരുന്നു.

കറുത്ത കൊടിയുമായി മുദ്രാവാക്യം വിളിച്ച് ശിവസേന പ്രവര്‍ത്തകര്‍ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം നടത്തി. അതേസമയം കര്‍ണി സേനയുടെ ഉള്‍പ്പടെ പ്രവര്‍ത്തകര്‍ നടിക്ക് പിന്തുണയുമായി വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ വാക്‌പോര് ആരംഭിച്ചത്. മുംബൈയെ പാക് അധിനിവേഷ കാശ്മീര്‍ എന്നായിരുന്നു നടി വിശേഷിപ്പിച്ചത്. തുടര്‍ന്ന് നടതിയെ മുംബൈയില്‍ തടയുമെന്ന് പ്രഖ്യാപിച്ച് ശിവസേന രംഗത്തെത്തുകയും ചെയ്തിരുന്നു.

ഓഫീസിലെ അനധികൃത നിര്‍മ്മാണ് പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ടും വിവാദ പരാമര്‍ശം നടി ആവര്‍ത്തിച്ചു. പാക് അധിനിവേശ കാശ്മീരാണ് മുംബൈ എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നായിരുന്നു നടിയുടെ ട്വീറ്റ്. ജനാധിപത്യത്തിന്റെ മരണമെന്നും മുംബൈ കോര്‍പറേഷന്റെ നടപടിയെ നടി വിശേഷിപ്പിച്ചിരുന്നു.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT