Around us

വെടിയുണ്ടകള്‍ കാണാതായതില്‍ കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതി ; കുറ്റം തെളിയുന്നത് വരെ സ്റ്റാഫിലുണ്ടാകുമെന്ന് മന്ത്രി

THE CUE

കേരള പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതിയെന്ന് റിപ്പോര്‍ട്ട്. പതിനൊന്ന് പ്രതികളുള്ള കേസില്‍ മൂന്നാം പ്രതിയാണ് മന്ത്രിയുടെ ഗണ്‍മാന്‍ സനില്‍കുമാര്‍. എന്നാല്‍ ഗണ്‍മാനെ പിന്തുണച്ച് കടകംപള്ളി രംഗത്തെത്തി. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ആരോപണങ്ങളില്‍ കാര്യമില്ലെന്നും അന്വേഷണം നടക്കട്ടെയെന്നം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പേരൂര്‍ക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് ഗണ്‍മാന്‍ സനില്‍കുമാര്‍ പ്രതിയായിട്ടുള്ളത്. 1996 മുതല്‍ 2018 വരെയുള്ള കാലയളവില്‍ എസ്എപി കാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായെന്ന മുന്‍ കമാന്റന്റ് സേവ്യറിന്റെ പരാതിയുടെ അടിസ്ഥാനത്തിലുള്ളതാണ് കേസ്. 2019 ഏപ്രില്‍ 3നായിരുന്നു പേരൂര്‍ക്കട പൊലീസ് കേസെടുത്തത്.

എസ്എപി കാമ്പിലെ ഹവില്‍ദാറായിരുന്ന സനില്‍കുമാറിനായിരുന്നു വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതലയുണ്ടായിരുന്നത്. വെടിയുണ്ടകളുടെ വിവരങ്ങള്‍ സനില്‍കുമാര്‍ അടക്കമുള്ള 11 പേരും രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

SCROLL FOR NEXT