Around us

'മികച്ച കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടക്കുന്നത് കര്‍ണാടകയില്‍', പുകഴ്ത്താന്‍ മാത്രം കേരളത്തില്‍ ഒന്നുമില്ലെന്ന് കെ സുരേന്ദ്രന്‍

ഏറ്റവും മികച്ച കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടക്കുന്നത് കര്‍ണാടകയിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പുകഴ്ത്താന്‍ മാത്രം കേരളത്തില്‍ ഒന്നുമില്ല, ഇവിടെ നടത്തുന്നത് പിആര്‍ വര്‍ക്ക് മാത്രമാണ്. കേരള സര്‍ക്കാരിനെയോ, ഇവിടുത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെയോ ഒരു അന്താരാഷ്ട്ര മാധ്യമവും പുകഴ്ത്തിയിട്ടില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രവാസികളെ തിരിച്ചുകൊണ്ടുവാര്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് മാത്രമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. മനുഷ്യര്‍ മരിച്ചോട്ടെ എന്ന നിലപാടാണ് സംസ്ഥാനസര്‍ക്കാരിന്റേത്. വിദേശത്ത് 200ല്‍ അധികം ആലുകള്‍ മരിച്ചിട്ടും എന്തുകൊണ്ട് ആളുകളെ തിരിച്ചുകൊണ്ടുവരുന്നില്ലെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

സര്‍ക്കാര്‍ പ്രതിരോധത്തിലാകുമ്പോള്‍ കോണ്‍ഗ്രസ് എന്നും സഹായിക്കാറുണ്ട്. മുല്ലപ്പള്ളി അനാവശ്യ വടി എറിഞ്ഞുകൊടുക്കുകയാണ് ചെയ്തതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

'ആരോമലിന്റെയും അമ്പിളിയുടെയും വിവാഹം മെയ് 24 ന് തന്നെ' ; മന്ദാകിനി തിയറ്ററുകളിലേക്ക്

​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

SCROLL FOR NEXT