Around us

മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കണ്ട് കെ.സുരേന്ദ്രന്‍; വന്നത് പ്രാതല്‍ കഴിക്കാനെന്ന് പ്രതികരണം

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കെ.സി.ബി.സി ആസ്ഥാനെത്തിയായിരുന്നു കൂടിക്കാഴ്ച. സന്ദര്‍ശനം വ്യക്തിപരമായിരുന്നെന്നും പ്രഭാത ഭക്ഷണം കഴിക്കാനാണ് വന്നതെന്നും കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ചര്‍ച്ച ചെയ്തില്ലെന്ന് കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. സ്വകാര്യ സന്ദര്‍ശനം എന്നതില്‍ കവിഞ്ഞ രാഷ്ട്രീയമൊന്നും കൂടിക്കാഴ്ചയ്ക്കില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണും മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ എന്‍.ഡി.എ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പ്രതികരിച്ചു. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്നും അശ്വത് നാരായണ്‍ പ്രതികരിച്ചു.

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

SCROLL FOR NEXT