Around us

'സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയെന്ന് തെളിഞ്ഞു', രാജിവെക്കണമെന്ന് കെ സുരേന്ദ്രന്‍

സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയെന്ന് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴി പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

ബിജെപി മൂന്ന് മാസം മുമ്പ് ആരോപിച്ചതെല്ലാം ഇപ്പോള്‍ അന്വേഷണ ഏജന്‍സിക്ക് വ്യക്തമായി. അന്ന് മുഖ്യമന്ത്രി തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയത് എന്തിനെന്ന് മനസിലായെന്നും സുരേന്ദ്രന്‍.

'എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹത്തിന്റെ ഓഫീസിന് രാജ്യദ്രോഹകേസില്‍ പങ്കുണ്ടെന്നും വ്യക്തമായി. ധാര്‍മ്മികത ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി രാജിവയ്ക്കണം. രാജ്യത്തെ നാണംകെടുത്തിയ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സി.പി.എം കേന്ദ്രകമ്മിറ്റി മറുപടി പറയണം. സര്‍ക്കാരിനെതിരായ സമരം വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കും. മുഖ്യമന്ത്രിയും സര്‍ക്കാരും രാജിവെച്ചൊഴിയും വരെ പ്രതിഷേധങ്ങള്‍ തുടരും', കെ സുരേന്ദ്രന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുഖ്യമന്ത്രി പിണറായി വിജയന് തന്നെ അറിയാമായിരുന്നുവെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍ സ്വപ്‌ന സുരേഷ് പറഞ്ഞത്. മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും മുഖ്യമന്ത്രിയുടെ വസതിയില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്നും, യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരുമായുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറെയാണ് ബന്ധപ്പെടേണ്ടതെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചുവെന്നും സ്വപ്‌ന മൊഴിനല്‍കിയിരുന്നു.

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

'ആരോമലിന്റെയും അമ്പിളിയുടെയും വിവാഹം മെയ് 24 ന് തന്നെ' ; മന്ദാകിനി തിയറ്ററുകളിലേക്ക്

​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

SCROLL FOR NEXT