Around us

വ്യക്തിയല്ല സംവിധാനമാണ് പ്രധാനം; വൈകാരികമായി പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കെകെ ശൈലജ ടീച്ചർ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താന്‍ ഒറ്റയ്ക്കല്ല നടത്തിയതെന്ന് കെ.കെ.ശൈലജ ടീച്ചർ. വ്യക്തിയല്ല സംവിധാനമാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. ആരോഗ്യമന്ത്രിയതുകൊണ്ടാണ് നേതൃപരമായ ഉത്തരവാദിത്തം നിര്‍വഹിച്ചതെന്നും കെ.കെ. ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

പൂർണ്ണ സംതൃപ്‌തിയോടെയാണ് കാര്യങ്ങൾ നിർവഹിച്ചത്. നല്ല കഴിവുള്ളവരാണ് പുതിയ ടീമിലെ അംഗങ്ങൾ. അവർ എന്നേക്കാൾ നന്നായി പ്രവർത്തിക്കുമെന്നാണ്‌ വിശ്വാസം. പിണറായി വിജയൻറെ നേതൃത്വവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മന്ത്രിസഭയിൽ ഇല്ലാത്ത വിഷയത്തിൽ വൈകാരികമായി പ്രതികരിക്കേണ്ട ആവശ്യമില്ല. പാർട്ടിയാണ് എന്നെ മന്ത്രിയാക്കിയത്. ആ ചുമതല ഞാൻ കൃത്യമായി നിർവഹിച്ചു - ശൈലജ ടീച്ചർ പറഞ്ഞു.

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

ഭീഷ്മർ ടീം വീണ്ടും ഒന്നിച്ചതെന്തിന്? ആകാംക്ഷയുണർത്തി പുതിയ വീഡിയോ പുറത്ത്

ജനനായകന് പ്രദർശനാനുമതി; U / A സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

സ്റ്റൈലിഷ് നൃത്തച്ചുവടുകളുമായി ഇഷാൻ ഷൗക്കത്ത്, കിടിലൻ പ്രോമോ വീഡിയോ ഗാനവുമായി 'ചത്താ പച്ച - റിങ് ഓഫ് റൗഡീസ്' ടീം

SCROLL FOR NEXT