പെണ്ണിനെന്താ കുഴപ്പം?, കെ.കെ ശൈലജയെ ഗൗരിയമ്മയോട് ഉപമിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

പെണ്ണിനെന്താ കുഴപ്പം?, കെ.കെ ശൈലജയെ ഗൗരിയമ്മയോട് ഉപമിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

Published on

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രി സഭയില്‍ നിന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജയെ ഒഴിവാക്കിയതില്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയരുന്നു.

ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിലെ മന്ത്രിയായിരുന്നു കെ.ആര്‍ ഗൗരിയമ്മയെ കെ.കെ ശൈലജ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രമാണ് നിമിഷങ്ങള്‍കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

സിനിമാ മേഖലയില്‍ നിന്ന് നടിയും സംവിധായികയുമായ ഗീതു മോഹന്‍ ദാസും ശൈലജ ടീച്ചര്‍ ഗൗരിയമ്മയെ സന്ദര്‍ശിക്കുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്. ചരിത്രം ആവര്‍ത്തിക്കുകയാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എ ഷാജിയും പ്രതികരിച്ചു.

വ്യക്തിയെ നോക്കിയിട്ടല്ല നയം നോക്കിയാണ് കെ കെ ശൈലജയെ ഒഴിവാക്കിയതെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം പറഞ്ഞിരുന്നു.

തന്റെ പാര്‍ട്ടിക്ക് മാത്രം എടുക്കാന്‍ കഴിയുന്ന ധീരമായ തീരുമാനമാണിതെന്നായിരുന്നു സിപിഐഎം നേതാവ് എ.എന്‍ ഷംസീറിന്റെ പ്രതികരണം.

logo
The Cue
www.thecue.in