Around us

ഇളവ് കൊടുക്കുകയാണേല്‍ പലര്‍ക്കും വേണ്ടി വരും, ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം

ഇളവ് കൊടുക്കുകയാണേല്‍ പലര്‍ക്കും ഇളവ് വേണ്ടി വരുമെന്നും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച പലരുമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇളവിന് പലരും അര്‍ഹരാണ്. പുതിയ ആളുകള്‍ക്ക് അവസരം നല്‍കിയെന്നതാണ് സിപിഎം നിലപാടെന്നും പിണറായി വിജയന്‍. കെ.കെ ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ശൈലജ ടീച്ചറെ ഒഴിവാക്കിയതിലുള്ള രോഷം സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനത്തോടുള്ള മതിപ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ്. അതിനെ മാനിക്കുന്നു. പുതിയ ആളുകള്‍ വരികയെന്നതാണ് പാര്‍ട്ടിയെടുത്ത സമീപനം. മുന്‍ മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ചവരെല്ലാം ഒന്നിനൊന്ന് മികവ് കാട്ടി. അതില്‍ ആര്‍ക്കും പ്രത്യേക ഇളവ് വേണ്ടതില്ലെന്ന തീരുമാനമായിരുന്നു. അഭിപ്രായം പ്രകടിപ്പിച്ചവരുടെ ഉദ്ദേശശുദ്ധി മനസിലാക്കുന്നു. നന്ദിയും അറിയിക്കുന്നു. ഒരാള്‍ക്ക് ഇളവ് കൊടുത്താല്‍ ഒരുപാട് പേര്‍ക്ക് അത് കൊടുക്കേണ്ടി വരും.

എന്ത് കൊണ്ട് മുഖ്യമന്ത്രി മാറിയില്ല?, പിണറായിയുടെ ഉത്തരം

എല്‍ഡിഎഫ് ഭരണത്തുടര്‍ച്ചയില്‍ മന്ത്രിസഭയില്‍ പുതുമുഖങ്ങളെ കൊണ്ടുവന്നപ്പോള്‍ എന്ത് കൊണ്ട് മുഖ്യമന്ത്രി മാറിയില്ലെന്ന ചോദ്യത്തിന് പിണറായി വിജയന്റെ മറുപടി. മുഖ്യമന്ത്രി മാറേണ്ടതില്ല എന്നത് പാര്‍ട്ടി തീരുമാനമായിരുന്നു എന്നാണ് പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടി.

കെ.കെ.ശൈലജയെ ഒഴിവാക്കിയതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ ആളുകളെ കൊണ്ടുവരിക എന്നതായിരുന്നു തീരുമാനം. ആര്‍ക്കും ഇളവ് കൊടുക്കേണ്ടതെന്നാണ് തീരുമാനം.അത് അവരുടെ പൊതുവായിട്ടുള്ള സര്‍ക്കാരിന്റെ മതിപ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ള അഭിപ്രായമാണ്. ആ അഭിപ്രായങ്ങളെല്ലാം മാനിക്കുകയാണ്. അവര്‍ സര്‍ക്കാരിന്റെ കൂടെയുണ്ടായിരുന്നു. പുതിയ ആളുകള്‍ വരിക എന്നതായിരുന്നു ഞങ്ങള്‍ എടുത്ത തീരുമാനം. ആര്‍ക്കും പ്രത്യേക ഇളവ് വേണ്ടതില്ല എന്നായിരുന്നു തീരുമാനം. അഭിപ്രായം പ്രകടിപ്പിച്ചവരുടെ ഉദ്ദേശളുദ്ധി മാനിക്കുന്നു. അതിന് നന്ദി പ്രകടിപ്പിക്കുന്നു. ഇളവ് കൊടുത്താല്‍ ഒരു പാട് പേര്‍ക്ക് കൊടുക്കണമെന്നുണ്ടായിരുന്നു

മികച്ച പ്രവര്‍ത്തനം നോക്കിയാല്‍ ഇളവിന് മറ്റ് പലരും അര്‍ഹമാണ്. ഇതിലൊന്നും വേറെ ദുരുദ്ദേശമില്ലെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. കെ.കെ. ശൈലജ കൊവിഡ് തീവ്രതയില്‍ മന്ത്രിസഭയില്‍ ഇല്ലെന്നത് കുറവായി കാണുന്നില്ല. സിപിഐഎം കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ വിയോജിപ്പ് അറിയിച്ചുവെന്നത് തെറ്റാണ്.

പുതിയ ആളുകള്‍ മതിയെന്ന തീരുമാനത്തിന് പിന്നില്‍ താങ്കളാണോ എന്ന ചോദ്യത്തിന് '' എല്ലാം എനിക്ക് ചാര്‍ത്തിത്തരുന്ന നിലയാണല്ലോ നിങ്ങള്‍ സ്വീകരിക്കാറുള്ളത്. ഞങ്ങളുടെ പാര്‍ട്ടിയില്‍ തീരുമാനങ്ങള്‍ കൂട്ടായ ആലോചനയിലാണ്. പൊതുവില്‍ ആ തീരുമാനം സ്വാഗതം സ്വീകരിക്കപ്പെടുന്നുണ്ട്. പുതിയ ആളുകള്‍ക്ക് അവസരം ലഭിക്കുക എന്നത് പ്രധാന കാര്യമാണ്.'' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂൾ

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

SCROLL FOR NEXT