Around us

സഗൗരവം സഭയില്‍, ടി.പി.യുടെ മുഖമുള്ള ബാഡ്ജണിഞ്ഞ് കെ.കെ രമയുടെ സത്യപ്രതിജ്ഞ

സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് വടകരയിൽ നിന്നുള്ള ആർ എം പി സ്ഥാനാർഥി കെ കെ രമ. ആർ എം പി സ്ഥാപകനും കെ കെ രമയുടെ ഭർത്താവുമായ ടി.പി.ചന്ദ്രശേഖരന്റെ ബാഡ്ജ് അണിഞ്ഞുക്കൊണ്ടായിരുന്നു കെ കെ രമ നിയമസഭയിൽ എത്തിയത് . പ്രോ​​ ​ടെം സ്​​പീ​ക്ക​ർ അ​ഡ്വ. പി.​ടി.​എ. റ​ഹീമിന് മു​മ്പാകെയായിരുന്നു സത്യപ്രതിജ്ഞ.140 അംഗനിയമസഭയില്‍ 53പേര്‍ പുതുമുഖങ്ങളാണ്. നാളെയാണ് സ്പീക്കർ തിരഞ്ഞെടുപ്പ് . 28ന് ആണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.

കെ കെ രമയുടേത് നിയസഭയിലേക്കുള്ള ആദ്യ ജയമാണ്. പ്രത്യേക ബ്ലോക്കായി നിയമസഭയിൽ ഇരിക്കുവാനാണ് ആർ.എം.പിയുടെ തീരുമാനം. ജനങ്ങളുടെ ശബ്ദമായി നിയമസഭയിൽ പ്രവർത്തിക്കുമെന്ന് കെ.കെ. രമ സഭാ സമ്മേളനത്തിന് മുന്നേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അംഗസംഖ്യയിലല്ല നിലപാടിലാണ് കാര്യം . വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്. ദൗത്യം നീതിപൂർവം നിർവ്വഹിക്കും. ഇനിയുള്ള ജീവിതവും പോരാട്ടവും വടകരയിലെ ജനങ്ങൾക്ക് വേണ്ടിയാണ്. തെരുവിൽ വീണ ചോരയുടെ ശബ്ദം നിയമസഭയിൽ ഉയരും. ടി.പിയുടെ മരണശേഷം പിണറായി വിജയനെ നേരിൽ കണ്ടിട്ടില്ല. മുഖ്യമന്ത്രിസ്ഥാനത്തെ ബഹുമാനിക്കുന്നു. നിയമസഭാ സാമാജികത്വം അഭിമാന മുഹൂർത്തമാണെന്നും കെ.കെ. രമ പറഞ്ഞു.

വലിയൊരു വിഭാ​ഗത്തിന്റെ കലർപ്പില്ലാത്ത സ്നേഹവും പിന്തുണയും നേടികൊണ്ടാണ് വടകരയിൽ വിജയിക്കാനായതെന്ന് കെ കെ രമ ദ ക്യു അഭിമുഖത്തിൽ പറഞ്ഞിരുന്നു . പ്രതിപക്ഷത്തെ ഉറച്ച ശബ്ദമായിരിക്കും. ഭരണപക്ഷത്തെ ഏറ്റവും ക്രിയാത്മകമായി കൊണ്ടുപോകേണ്ടതിൽ പ്രധാന ഉത്തരവാദിത്തം പ്രതിപക്ഷത്തിനാനാണെന്നും കെ കെ രമ പറഞ്ഞു.

കെ കെ രമ ദ ക്യുവിനോട് പറഞ്ഞത്

കമ്മ്യൂണിസ്റ്റായിട്ടാണ് ജനിച്ചത് മരിക്കുന്നതും അങ്ങനെയായിരിക്കണമെന്നാണ് ആ​ഗ്രഹം. ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുന്നത് ഒരു വ്യക്തിയുടെ വിജയമല്ല. ഞങ്ങളുടെ പാർട്ടിയാണ് വിജയിച്ചത് ഞങ്ങളാണ് മുന്നോട്ടു പോകുന്നത്. ടി.പി ചന്ദ്രശേഖരൻ എന്ന വ്യക്തി വളർത്തിക്കൊണ്ടു വന്ന പാർട്ടിയാണിത്. ഒരു ബദൽ രാഷ്ട്രീയം ഉയർത്തികൊണ്ടുവരിക എന്നത് തന്നെയാണ് ആർ.എം.പി മുന്നോട്ട് വെക്കുന്നത്. മണ്ണിൽ ജീവിക്കുക എന്ന് പറയുന്ന ഒരു മനുഷ്യന്റെ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ആർ.എം.പി നടത്തുന്നത്.

ഓരോ വിഷയങ്ങൾ വരുമ്പോൾ അതത് വിഷയങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടിയുമായി കൂടി ആലോചിച്ച് തീരുമാനമെടുക്കും. വടകരയിൽ നിന്ന് നല്ല പിന്തുണയാണ് ലഭിച്ചത്. ഞങ്ങളുടെ പാർട്ടി ഒരു തെറ്റ് ചെയ്തു അതിന് ഞങ്ങൾ പ്രായശ്ചിത്തം ചെയ്യും എന്ന് പറഞ്ഞ ആളുകളെയും ഞാൻ കണ്ടിട്ടുണ്ട്. വിയോജിപ്പുകളെ കൊന്നു തള്ളാൻ കഴിയില്ല. എല്ലാ തരത്തിലുള്ള അഭിപ്രായങ്ങളും പറയാനുള്ള ഒരു ഇടമാണ് വേണ്ടത്.ഒരു മനുഷ്യൻ സ്വതന്ത്രമായി അഭിപ്രായം പറയുമ്പോൾ അതെങ്ങനെയാണ് പാർട്ടി വിരുദ്ധമായി മാറുക. സ്വന്തം അഭിപ്രായം പറയാൻ പറ്റാത്ത ഇടം പോലും നമ്മുടെ നാട്ടിൽ ഇപ്പോഴുമുണ്ട്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT