Around us

കിഫ്ബിക്കെതിരെ സഭയില്‍ ആഞ്ഞടിച്ച് ഗണേഷ് കുമാര്‍, പിന്തുണച്ച് ഷംസീര്‍; റിയാസിന്റെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: കിഫ്ബി പദ്ധതികള്‍ക്ക് കാലതാമസം നേരിടുന്നുവെന്ന് നിയമസഭയില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. പാലം പണി വൈകുന്നത് കാരണം അമ്മയ്ക്ക് അസുഖം ഗുരുതരമാണെന്ന് അറിഞ്ഞ് കൊട്ടാരക്കരയിലേക്ക് പോയ താന്‍ വെഞ്ഞാറമൂട്ടിലെത്താന്‍ ഇരുപത് മിനുറ്റിലേറെ നടന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ അമ്മ മരിച്ചു, ജീവനോടെ ഒന്ന് കാണാന്‍ പോലും കഴിഞ്ഞില്ല.

'കിഫ്ബിയുടെ ചില തീരുമാനങ്ങള്‍ കാരണം മണ്ഡലത്തിലെ പാലം പണി നടക്കുന്നില്ല. സ്റ്റേറ്റ് ബാങ്കില്‍ നിന്ന് ലോണെടുത്തുവെന്ന് കരുതി വീടെങ്ങനെ നിര്‍മ്മിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് മാനേജരല്ലല്ലോ തീരുമാനിക്കുക എന്നും കിഫ്ബിയെ വിമര്‍ശിച്ച് ഗണേഷ് കുമാര്‍ പറഞ്ഞു. കിഫ്ബിയില്‍ കണ്‍സള്‍ട്ടന്‍സി ഒഴിവാക്കി മികച്ച ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്ഥലം ഏറ്റെടുക്കാനുള്ള സൗകര്യം കേരളത്തിലില്ലെന്നും കൂടുതല്‍ സര്‍വ്വേയര്‍മാരെ താത്ക്കാലികമായെങ്കിലും നിയമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗണേഷ് കുമാര്‍ സംസാരിച്ചതിന് പിന്നാലെ സര്‍വ്വേയര്‍മാരുടെ പ്രശ്‌നമുണ്ടെന്നും ഇതൊരു പൊതുവികാരമായി കാണണമെന്നും ഷംസീര്‍ എം.എല്‍.എ സഭയില്‍ പറഞ്ഞു.

ഗണേഷ് കുമാര്‍ ഉന്നയിച്ച വിഷയത്തിലെ പോസിറ്റീവ് സൈഡിനെ അതേ അര്‍ത്ഥത്തില്‍ തന്നെ കാണുകയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

''കേരളത്തിന്റെ പതിറ്റാണ്ടുകളായുള്ള വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന നിലയിലാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കിഫ്ബിയെ നവീകരിച്ചത്. കിഫ്ബിയുണ്ടാക്കിയ മാറ്റം അനുഭവിച്ചവരാണ് നമ്മളെല്ലാം. ഇവിടെയിരിക്കുന്ന പല സാമാജികര്‍ക്കും അഭിമാനത്തോടെ ജനങ്ങളുടെ മുന്നിലെത്താന്‍ കിഫ്ബി പദ്ധതികള്‍ ഗുണം ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പൊതുമരാമത്ത് വകുപ്പിലും പല പ്രവര്‍ത്തനങ്ങളും കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുരോഗമിക്കുന്നുണ്ട്. വൈറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലം ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കിയതും ഓര്‍മപ്പെടുത്തുന്നു,'' എം.എല്‍.എമാര്‍ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും എല്ലാ മാനദണ്ഡങ്ങളും മാറ്റാനാകില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മറുപടി പറഞ്ഞു.

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഭീഷ്മർ ഒടിടിയിലേക്ക്

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

SCROLL FOR NEXT