Around us

‘നോമിനേഷനല്ല അതിശയിപ്പിച്ചത് ഇത്രയും പെട്ടന്ന് അതുണ്ടായത്’; രഞ്ജന്‍ ഗോഗോയുടെ രാജ്യസഭാംഗത്വത്തെ പരിഹസിച്ച് ജസ്റ്റിസ് ലോകൂര്‍ 

THE CUE

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിഫ് രഞ്ജന്‍ ഗോഗോയ്‌യെ രാജ്യസഭാംഗമായി രാഷ്ട്രിപതി നാമനിര്‍ദേശം ചെയ്തത് തന്നെ അതിശയിപ്പിച്ചില്ലെന്നും, പക്ഷെ ഇത്രയും പെട്ടെന്നതുണ്ടായി എന്നതാണ് തന്നെ അതിശയിപ്പിച്ചതെന്നും വിരമിച്ച ജസ്റ്റിസ് മദന്‍ ബി ലോകൂര്‍. ജസ്റ്റിസ് ഗോഗോയ്ക്ക് എന്ത് ബഹുമതി ലഭിക്കുമെന്നതിനെ കുറിച്ച് കുറച്ചുകാലമായി അഭ്യൂഹങ്ങളുണ്ടായിരുന്നുവെന്നും ജസ്റ്റിസ് ലോകൂര്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇത് ജുഡീഷ്യറിയുടെ സ്വാത്രന്ത്ര്യത്തെയും നിഷ്പക്ഷതയെയും സമഗ്രതയെയും പുനര്‍നിര്‍വചിക്കുകയാണ്. അവസാനത്തെ കോട്ട വീണു പോയോ എന്നും ജസ്റ്റിസ് മദന്‍ ചോദിക്കുന്നു. 2018 ജനുവരിയില്‍ ദീപക് മിശ്രയ്‌ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയ നാല് ജഡ്ജുമാരില്‍ രഞ്ജന്‍ ഗോഗോയും മദന്‍ ബി ലോകൂറുമുണ്ടായിരുന്നു. ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്ന മറ്റുള്ളവര്‍.

സുപ്രീംകോടതിയുടെ അധികാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈകടത്തുന്നു എന്നു കൂടി ഉന്നയിച്ചായിരുന്നു ഈ വാര്‍ത്താ സമ്മേളനം. കേന്ദ്രസര്‍ക്കാരും ചീഫ് ജസ്റ്റ്‌സ് ഓഫീസുമായുള്ള ബന്ധത്തെ ചോദ്യം ചെയ്യുന്നതുമായിരുന്നു വാര്‍ത്താ സമ്മേളനം. വിരമിച്ച ശേഷം സര്‍ക്കാരിന് കീഴില്‍ ഒരു പദവിയും സ്വീകരിക്കില്ലെന്ന് ജെ ചെലമേശ്വറും, കുര്യന്‍ ജോസഫും നേരത്തെ വ്യക്തമാക്കിയതാണ്.

തിങ്കളാഴ്ചയാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തുവന്നത്. നിലവിലുള്ള രാജ്യസഭാംഗങ്ങളില്‍ ഒരാള്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് നാമനിര്‍ദേശം ചെയ്തത്. രാജ്യസഭയിലേക്ക് ഒരു മുന്‍ ചീഫ് ജസ്റ്റിസ് അംഗമായെത്തുന്നത് തികച്ചും അപൂര്‍വ്വമാണ്. കഴിഞ്ഞ നവംബറിലാണ് അദ്ദേഹം വിരമിച്ചത്. വിരമിക്കുന്നതിന് തൊട്ടുമുമ്പ് അയോധ്യ കേസ്, ശബരിമല യുവതീ പ്രവേശം, റാഫേല്‍ കേസ് തുടങ്ങി വിവാദമായ പല കേസുകളുടെയും വിധികള്‍ പുറപ്പെടുവിച്ച ബെഞ്ചിന് നേതൃത്വം നല്‍കിയിരുന്നത് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആയിരുന്നു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT