Around us

‘അതുതന്നെ കൊണ്ടുനടന്നാല്‍ മതിയല്ലോ’; മോദിയുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ട് ചാലക്കുടിയില്‍ നിന്ന് വിവരാവകാശ അപേക്ഷ 

THE CUE

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ. തൃശൂര്‍ പോട്ട സ്വദേശി ജോഷി കല്ലുവീട്ടില്‍ ആണ് ജനുവരി 13 ന് ചാലക്കുടി നഗരസഭയില്‍ ഇക്കാര്യം എഴുതി ചോദിച്ചിരിക്കുന്നത്. റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ് എന്നിവ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയായി കണക്കാക്കാനാകില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

അങ്ങനെയെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ത് രേഖയുപയോഗിച്ചാണ് ഇന്ത്യന്‍ പൗരത്വം തെളിയിക്കുകയെന്ന കൗതുകത്താലാണ് അപേക്ഷ നല്‍കിയതെന്ന് ജോഷി പറയുന്നു. അങ്ങനെയെങ്കില്‍ നമ്മുടെ കൈവശമുള്ള ആ രേഖ കൊണ്ടുനടന്നാല്‍ മതിയല്ലോയെന്നാണ് ജോഷി പറയുന്നത്.

ആ വിവരം എല്ലാവര്‍ക്കും ഉപകാരപ്പെടുമെന്നും ജോഷി ചൂണ്ടിക്കാട്ടുന്നു. അപേക്ഷയുമായി സമീപിച്ചപ്പോള്‍ പലരും കളിയാക്കി. എന്നാല്‍ മറുപടി ലഭിക്കും വരെ ശ്രമം നടത്തുമെന്ന് ജോഷി വ്യക്തമാക്കുന്നു. പൗരത്വ നിയമത്തില്‍ കേന്ദ്രം വ്യക്തത വരുത്തണം. ജനങ്ങളെ പല തട്ടിലാക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും ഇദ്ദേഹം വിശദീകരിക്കുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT