Around us

ഇടതുമുന്നണി പ്രവേശനം; ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവേച്ചേക്കും

ഇടതുമുന്നണി പ്രവേശനത്തിന് മുന്നോടിയായി ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ഉറപ്പിക്കാനാണ് ഈ നീക്കം. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ ചേരുന്നതുമായി ബന്ധപ്പെട്ട അനൗപചാരിക ചര്‍ച്ചകള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജോസ് കെ മാണിയെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ യുഡിഎഫ് അവസാനിപ്പിച്ചിരുന്നു. യുഡിഎഫ് വിട്ടാല്‍ ജോസ് കെ മാണി വിഭാഗം വഴിയാധാരമാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നേരത്തെ എതിര്‍ ശബ്ദം ഉയര്‍ത്തിയിരുന്ന സിപിഐയും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ കേരള കോണ്‍ഗ്രസ് എമ്മിന്റെ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരുന്നുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കമെന്നാണ് വിവരം. ഇതുള്‍പ്പടെ നിര്‍ണായക ചര്‍ച്ചകളാകും സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ നടക്കുക.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT