Around us

‘പലതും പറയാനുണ്ട്, സമയം ആയിട്ടില്ല’, ആളൂര്‍ സാര്‍ വരട്ടേയെന്ന് ജോളി 

THE CUE

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പലതും വെളിപ്പെടുത്താനുണ്ടെന്ന് മുഖ്യപ്രതി ജോളി. വെളിപ്പെടുത്തലിന് ഇപ്പോള്‍ സമയമായിട്ടില്ലെന്നും, ആളൂര്‍ സാര്‍ വരട്ടെയെന്നും ജോളി കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു. സമയമാകുമ്പോള്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കാമെന്നും ജോളി പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൂടത്തായിയില്‍ ആറു പേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ മുഖ്യപ്രതി ജോളി ഉള്‍പ്പടെ നാല് പ്രതികളാണുള്ളത്. എംഎസ് മാത്യുവാണ് രണ്ടാം പ്രതി. പ്രജുകുമാര്‍, മനോജ് എന്നിവരാണ് മൂന്നും നാലും പ്രതികള്‍. കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ 246 സാക്ഷികളുണ്ട്.

അതേസമയം കൂടത്തായ് കേസ് അടിസ്ഥാനമാക്കിയുള്ള സിനിമ, സീരിയല്‍ നിര്‍മാണത്തിന് കോടതി സ്‌റ്റേ അനുവദിച്ചില്ല. ജോളിയുടെ മക്കളാണ് കേസ് അടിസ്ഥാനമാക്കി സിനിമയും സീരിയലും ഇറക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്. ഇവരുടെ പരാതിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനാണ് കോടതിയുടെ തീരുമാനം.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT