Around us

കാമ്പസില്‍ രക്തം വീഴ്ത്തുന്ന കളിയില്‍ നിന്ന് സംഘപരിവാര്‍ പിന്‍മാറണമെന്ന് പിണറായി വിജയന്‍

THE CUE

ക്യാമ്പസുകളില്‍ രക്തം വീഴ്ത്തുന്ന വിപത്കരമായ കളിയില്‍ നിന്ന് സംഘപരിവാര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞാല്‍ നല്ലതെന്നും പിണറായി വിജയന്‍.

ജെഎന്‍യു ആക്രമണത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം

വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണ്. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും നാസി മാതൃകയില്‍ ആക്രമിച്ചവര്‍ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാന്‍ ഇറങ്ങിയവരാണ്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിനെ ആശുപത്രിയില്‍ കൊണ്ടുപോയ ആംബുലന്‍സ് തടയാന്‍ എ ബി വി പി ക്കാര്‍ തയാറായി എന്ന വാര്‍ത്ത കലാപ പദ്ധതിയുടെ വ്യാപ്തി സൂചിപ്പിക്കുന്നു.

ഭീകര സംഘത്തിന്റെ സ്വഭാവമാര്‍ജിച്ചാണ് ക്യാമ്പസില്‍ മാരകായുധങ്ങളുമായി അക്രമി സംഘം എത്തിയത്. ക്യാമ്പസുകളില്‍ രക്തം വീഴ്ത്തുന്ന വിപത്കരമായ ഈ കളിയില്‍ നിന്ന് സംഘ പരിവാര്‍ ശക്തികള്‍ പിന്മാറണം. വിദ്യാര്‍ത്ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞാല്‍ നല്ലത്

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മുഖംമൂടി സംഘം മാരകായുധങ്ങളുമായി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ പൊലീസ് കസ്റ്റഡിയില്‍. നാല് പേരും ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ്. എബിവിപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സ്റ്റുഡന്റ് യൂണിയനും അദ്ധ്യാപകരും നേരത്തേ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, ജനറല്‍ സെക്രട്ടറി സദീഷ് ചന്ദ്ര യാദവ് എസ്എഫ്‌ഐ നേതാവും മലയാളിയുമായ സൂരി, പ്രൊഫ സുചിത്ര തുടങ്ങിയവര്‍ക്കാണ് ഞായറാഴ്ച വൈകീട്ട് ഗുണ്ടകളുടെ ക്രൂരവേട്ടയില്‍ ഗുരുതരമായി പരിക്കേറ്റത്.

വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമുള്‍പ്പെടെ മുപ്പതോളം പേര്‍ എയിംസില്‍ ചികിത്സയിലാണ്. സര്‍വകലാശാലയിലെ ഫീസ് വര്‍ധനവിനെതിരെ 70 ദിവസമായി സമരം തുടരുന്ന വിദ്യാര്‍ത്ഥികളെയാണ് പുറത്തുനിന്നെത്തിയ ഗുണ്ടാസംഘം സംഘം ആക്രമിച്ചത്. പലപ്പോഴായി നൂറോളം വരുന്ന മുഖംമൂടി സംഘം ഇരുമ്പുദണ്ഡ്, ചുറ്റിക, മുള്ളുവടി തുടങ്ങിയ ആയുധങ്ങളുമായി വിദ്യാര്‍ത്ഥികളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ജനല്‍ച്ചില്ലുകള്‍ തല്ലിത്തകര്‍ത്തും വിദ്യാര്‍ത്ഥികളെ പിന്‍തുടര്‍ന്ന് വേട്ടയാടിയും ഇവര്‍ അഴിഞ്ഞാടി. കാഴ്ചപരിമിതി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ പോലും ക്രൂര മര്‍ദ്ദനത്തിന് ഇരയായി. അക്രമികള്‍ സര്‍വകലാശാലയിലെ വസ്തുവകകള്‍ വന്‍തോതില്‍ നശിപ്പിക്കുകയും ചെയ്തു.

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

തളര്‍ന്ന പൗരന്‍: ജനാധിപത്യപരമായ വിരക്തിയും, ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അന്യായ വിചാരണയും

'വിജയം', നിവിന്‍ പോളി-അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്

ചങ്കൂറ്റത്തിന്റെ ആള്‍രൂപമായി അനന്തന്‍കാടിലെ കൃഷ്ണന്‍കുട്ടി അണ്ണന്‍; വിസ്മയിപ്പിക്കുന്ന വേഷപ്പകര്‍ച്ചയില്‍ ഇന്ദ്രന്‍സ്

ജർമ്മൻ കരുത്തിനെ വേരുകളോടെ പിഴുതെറിഞ്ഞ 'ലാ ട്രി' വസന്തം

SCROLL FOR NEXT