Around us

മാരകായുധങ്ങളേന്തി മുഖംമൂടി സംഘം ജെഎന്‍യുവില്‍ നടത്തിയ അഴിഞ്ഞാട്ടം : നാല് പേര്‍ പൊലീസ് കസ്റ്റഡിയില്‍ 

THE CUE

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മുഖംമൂടി സംഘം മാരകായുധങ്ങളുമായി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ പൊലീസ് കസ്റ്റഡിയില്‍. നാല് പേരും ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ്. എബിവിപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സ്റ്റുഡന്റ് യൂണിയനും അദ്ധ്യാപകരും നേരത്തേ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, ജനറല്‍ സെക്രട്ടറി സദീഷ് ചന്ദ്ര യാദവ് എസ്എഫ്‌ഐ നേതാവും മലയാളിയുമായ സൂരി, പ്രൊഫ സുചിത്ര തുടങ്ങിയവര്‍ക്കാണ് ഞായറാഴ്ച വൈകീട്ട് ഗുണ്ടകളുടെ ക്രൂരവേട്ടയില്‍ ഗുരുതരമായി പരിക്കേറ്റത്.

വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമുള്‍പ്പെടെ മുപ്പതോളം പേര്‍ എയിംസില്‍ ചികിത്സയിലാണ്. സര്‍വകലാശാലയിലെ ഫീസ് വര്‍ധനവിനെതിരെ 70 ദിവസമായി സമരം തുടരുന്ന വിദ്യാര്‍ത്ഥികളെയാണ് പുറത്തുനിന്നെത്തിയ ഗുണ്ടാസംഘം സംഘം ആക്രമിച്ചത്. പലപ്പോഴായി നൂറോളം വരുന്ന മുഖംമൂടി സംഘം ഇരുമ്പുദണ്ഡ്, ചുറ്റിക, മുള്ളുവടി തുടങ്ങിയ ആയുധങ്ങളുമായി വിദ്യാര്‍ത്ഥികളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ജനല്‍ച്ചില്ലുകള്‍ തല്ലിത്തകര്‍ത്തും വിദ്യാര്‍ത്ഥികളെ പിന്‍തുടര്‍ന്ന് വേട്ടയാടിയും ഇവര്‍ അഴിഞ്ഞാടി. കാഴ്ചപരിമിതി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ പോലും ക്രൂര മര്‍ദ്ദനത്തിന് ഇരയായി. അക്രമികള്‍ സര്‍വകലാശാലയിലെ വസ്തുവകകള്‍ വന്‍തോതില്‍ നശിപ്പിക്കുകയും ചെയ്തു.

എബിവിപി-ബിജെപി പ്രവര്‍ത്തകര്‍ സര്‍വകശാലയില്‍ കയറി വിദ്യാര്‍ത്ഥികളെ പിന്‍തുടര്‍ന്ന് വേട്ടയാടുമ്പോള്‍ പൊലീസുകാര്‍ കാഴ്ചക്കാരായി. സ്ത്രീകള്‍ അടക്കമുള്ളവര്‍ അക്രമിസംഘത്തിലുണ്ടായിരുന്നു. സംഭവത്തിനെതിരെ രാത്രി വൈകിയും രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നു. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി ഡല്‍ഹി പൊലീസ് അസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. ജാമിയ മിലിയ, അലിഗഡ്, ഹൈദരാബാദ് സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി വേട്ടയില്‍ പ്രതിഷേധിച്ച് പ്രക്ഷോഭരംഗത്തിറങ്ങിയിട്ടുണ്ട്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT