Around us

പ്രശാന്ത് കിഷോറിനെ ജെഡിയുവില്‍ നിന്ന് പുറത്താക്കി, നന്ദിയുണ്ടെന്ന് മറുപടി 

THE CUE

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോറിനെയും ജനറല്‍ സെക്രട്ടറി പവന്‍ വര്‍മയേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ഇരുവര്‍ക്കും പാര്‍ട്ടി നേതൃത്വവുമായി കടുത്ത ഭിന്നിപ്പുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ എന്നിവര്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് പ്രശാന്ത് കിഷോര്‍ ഉന്നയിച്ചിരുന്നത്. വിഷയത്തില്‍ പ്രശാന്ത് കിഷോറും, പവന്‍വര്‍മയും പരസ്യ പ്രതിഷേധം വരെ നടത്തിയിരുന്നു. ഇതോടെയാണ് ഇവരെ പുറത്താക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതരായത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിതീഷ് കുമാറിനെതിരെ മോശം പരാമര്‍ശം നടത്തിയത് അച്ചടക്ക ലംഘനമാണെന്നും പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് ഇരുവരും പ്രവര്‍ത്തിച്ചതെന്നും ഇവരെ പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ ജെഡിയു വ്യക്തമാക്കി. അതേസമയം പുറത്താക്കിയതിന് നന്ദിപറഞ്ഞ് പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിട്ടുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് മുഖ്യമന്ത്രിക്കസേര നിലനിര്‍ത്താന്‍ എല്ലാ ആശംസകളും നേരുന്നതായും പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT