Around us

പൃഥ്വിരാജും ഇന്ദ്രജിത്തും പൂജപ്പുരയിലെ ആര്‍എസ്എസ് സ്വയംസേവകരായിരുന്നുവെന്ന് ജന്മഭൂമി,സുകുമാരന്‍ മക്കളെ കാറിലെത്തിച്ചിരുന്നുവെന്നും വാദം

ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും ആര്‍എസ്എസ് ശാഖയില്‍ അച്ഛന്‍ സുകുമാരന്‍ നിര്‍ബന്ധിച്ച് അയക്കുമായിരുന്നുവെന്ന വാദവുമായി സംഘപരിവാര്‍ മുഖപത്രം ജന്മഭൂമി. സിപിഐഎമ്മിലെയും കോണ്‍ഗ്രസിലെയും ചില നേതാക്കള്‍ പൂര്‍വകാലത്ത് ആര്‍എസ്എസുകാരായിരുന്നുവെന്ന് വാദിക്കുന്ന ലേഖന പരമ്പരയിലാണ് നടന്‍ സുകുമാരനും മക്കളായ പൃഥ്വിരാജിനും ഇന്ദ്രജിത്തിനും സംഘപരിവാറുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ജന്മഭൂമി അവകാശപ്പെടുന്നത്. ജന്മഭൂമി വാര്‍ത്തയോട് പൃഥ്വിരാജും ഇന്ദ്രജിത്തും പ്രതികരിച്ചിട്ടില്ല.

ജാമിയ മില്ലിയ പൊലീസ് അതിക്രമത്തിലും, പൗരത്വബില്ലിലും സംഘപരിവാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പൃഥ്വിരാജ് സുകുമാരനെതിരെ ആര്‍എസ്എസ് അനുകൂല ഗ്രൂപ്പുകള്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. മലബാര്‍ കലാപം പശ്ചാത്തലമായ വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും പൃഥ്വിരാജിനെ രൂക്ഷമായി ആക്രമിച്ച് രംഗത്ത് വന്നു. ഇതിന്റെ തുടര്‍ച്ചയായാണ് 'ആര്‍എസ്എസ് ശിബിരം ഉദ്ഘാടനത്തിന് സുകുമാരന്‍; ഇന്ദ്രജിത്തും പൃഥ്വിരാജും പൂജപ്പുര ശാഖയിലെ സ്വയം സേവകര്‍' എന്ന തലക്കെട്ടില്‍ ജന്മഭൂമി വാര്‍ത്തയും എഡിറ്റോറിയല്‍ പേജിലെ ലേഖനത്തില്‍ പരാമര്‍ശവും.

ജന്മഭൂമി ലേഖനത്തിലെ വാദം

കോളേജ് അധ്യാപകനായിരിക്കെ സിനിമയില്‍ വന്ന് നായക പദവിയിലേക്കുയര്‍ന്ന സുകുമാരന്‍ ആര്‍എസ്എസ് ആയിരുന്നില്ല. പക്ഷേ പൂജപ്പുരയില്‍ വീടിനടുത്തുള്ള ആര്‍എസ്എസ് ശാഖയിലേക്ക് സുകുമാരന്‍ മക്കളെ ( ഇന്ദ്രജിത്ത്, പൃഥ്വിരാജ്) നിര്‍ബന്ധപൂര്‍വം പറഞ്ഞു വിട്ടിരുന്നത് സംഘത്തെ അടുത്തറിഞ്ഞതിനാലാണ്. കെ കരുണാകരന്‍ നല്‍കിയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവിയിലിരിക്കുമ്പോഴും ആര്‍എസ്എസ് പരിശീലന ശിബിരം ഉദ്ഘാടനം ചെയ്യാന്‍ സുകുമാരന്‍ തയ്യാറായതും ആ അറിവു വെച്ചാണ്.

നടന്‍ സുകുമാരന്‍ ആര്‍എസ്എസ് സംസ്ഥാന തല പരിപാടിയില്‍ അതിഥിയായി പങ്കെടുത്ത ചിത്രം ബിജെപി നേതാക്കള്‍ വാരിയംകുന്നന്‍ വിവാദത്തിന് പിന്നാലെ പങ്കുവച്ചിരുന്നു. ഈ പരമ്പരയില്‍ രമേശ് ചെന്നിത്തലയുടെ അച്ഛന്റെ ആര്‍എസ്എസ് ബന്ധവും, എസ് രാമചന്ദ്രന്‍ പിള്ള ശാഖാ നടത്തിപ്പുകാരനായിരുന്നുവെന്ന വാദം പിന്നീട് രാഷ്ട്രീയ വിവാദമായിരുന്നു. 16ാം വയസിന് മുമ്പ് രണ്ട് വര്‍ഷം ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നുവെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള പിന്നീട് വിശദീകരിച്ചു. ജന്മഭൂമി രമേശ് ചെന്നിത്തലയുടെ വക്കാലത്തെടുക്കുന്നത് കോണ്‍ഗ്രസിലെ സര്‍സംഘചാലക് ആയതിനാലാണെന്ന് കോടിയേരിയും തിരിച്ചടിച്ചിരുന്നു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT