Around us

ജലീല്‍ രാജിവെയ്ക്കണമെന്നതില്‍ ഉറച്ച് ലീഗ്; വിശുദ്ധ ഗ്രന്ഥത്തിനൊപ്പം സ്വര്‍ണം കൊണ്ടുവന്നോ എന്നതാണ് പ്രശ്‌നമെന്ന് പികെ കുഞ്ഞാലിക്കുട്ടി

എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത മന്ത്രി കെടി ജലീല്‍ രാജിവെയ്ക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ രാജിവെയ്ക്കാമെന്നത് കെ ടി ജലീലിന്റെ തന്ത്രമാണ്. സ്വര്‍ണക്കടത്ത് കേസിലെ ചര്‍ച്ചകള്‍ വഴി തിരിച്ചുവിടാനുള്ള തന്ത്രമാണ് ഇതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിശുദ്ധഗ്രന്ഥത്തിനൊപ്പം സ്വര്‍ണം കൊണ്ടു വന്നോ എന്നതാണ് പ്രശ്‌നം. ഓരോ ദിവസവും മന്ത്രിമാരുടെ പേരുകള്‍ പുറത്ത് വരികയാണ്. മന്ത്രിസഭ തന്നെ പ്രശ്‌നത്തിലാകുന്ന അവസ്ഥയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

തനിക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് പാണക്കാട് തങ്ങള്‍ക്ക് നെഞ്ചില്‍ കൈവെച്ച് പറയാന്‍ കഴിയുമോയെന്ന് കെ ടി ജലീല്‍ കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചിരുന്നു.മുസ്ലിം ലീഗില്‍ ഉണ്ടായിരുന്നപ്പോഴും തനിക്കെതിരെ ഒരു ആരോപണവുമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിക്കും അറിയാമെന്ന് കെ ടി ജലീല്‍ പറഞ്ഞിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT