Around us

പൗരത്വ ബില്‍: ‘നേതൃത്വം മനസിലാക്കാന്‍ ശ്രമിക്കുന്നില്ല’; അസം ചലച്ചിത്ര മേളയില്‍ നിന്ന് സിനിമ പിന്‍വലിച്ച് ജാനു ബറുവ

THE CUE

നരേന്ദ്രമോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് അസം ചലച്ചിത്രമേളയില്‍ നിന്ന് സിനിമ പിന്‍വലിച്ച് മുതിര്‍ന്ന സംവിധായകന്‍ ജാനു ബറുവ. വരാനിരിക്കുന്ന അസം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര മത്സരത്തിന് പുതിയ ചിത്രമായ 'ഭോഗ കിരിക്കേ' (broken window ) അയക്കില്ലെന്ന് സംവിധായകന്‍ അറിയിച്ചു. രാജ്യം പത്മശ്രീയും പത്മവിഭൂഷണും നല്‍കി ആദരിച്ചിട്ടുള്ള ബറുവ 12 തവണ ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള സംവിധായകനാണ്.

ഇപ്പോള്‍ ബില്ലിനെ സംബന്ധിച്ച് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ഞാന്‍ അസന്തുഷ്ടനാണ്. ഈ ബില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. നേതൃത്വത്തെ ഞങ്ങള്‍ വിശ്വസിച്ചു, പക്ഷേ അവര്‍ ഞങ്ങളെ മനസിലാക്കാന്‍ ശ്രമിക്കുന്നില്ല, അത്തരമൊരു സന്ദര്‍ഭത്തില്‍ എനിക്കിതില്‍ പങ്കെടുക്കാന്‍ താത്പര്യമില്ല.
ജാനു ബറുവ

അസമിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബില്ലിനെതിരെ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് സംവിധായകന്റെ തീരുമാനം. പ്രിയങ്ക ചോപ്രയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എട്ടാമത് അസം സംസ്ഥാന പുരസ്‌കാരവും ഫിലിം ഫെസ്റ്റിവലും ഡിസംബര്‍ 26 27 തീയ്യതികളിലായിരുന്നു തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നടത്തുന്ന ചടങ്ങായത് കൊണ്ടാണ് പങ്കെടുക്കേണ്ടെന്ന തീരുമാനം

പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കിയാല്‍ 50-100 വര്‍ഷത്തിനുള്ളില്‍ അസമിന് തന്നെ നിലനില്‍ക്കില്ലെന്ന് സംവിധായകന്‍ പിടിഐയോട് പറഞ്ഞു. ഭാഷയില്‍ കേന്ദ്രീകൃതമാണ് അസമീസ് വിഭാഗം. എല്ലാ മതത്തില്‍ ഉള്‍പ്പെട്ടവരും ഇവിടെയുണ്ട്, തങ്ങള്‍ക്ക് ഇത് പോലെ തന്നെ തുടരുകയാണ് വേണ്ടത്. ഭാഷയാണ് തങ്ങള്‍ക്ക് എല്ലാം, അത് നഷ്ടപ്പെട്ടാല്‍ പിന്നെ എന്താണ് സംഭവിക്കുക, ഒരു കലാകാരനെന്ന നിലയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് തനിക്ക് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്സഭയിലുയര്‍ന്ന ശക്തമായ പ്രതിഷേധം മറികടന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ നിയമപോരാട്ടത്തിന് പ്രതിപക്ഷ കക്ഷികള്‍ ഒരുങ്ങുകയാണ്. രാജ്യസഭയിലും ബില്‍ പാസാവുകയാണെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് അറിയുന്നു. ബില്ലിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയെ സമീപിക്കുമെന്ന് അസം ആസ്ഥാനമായുള്ള കക്ഷിയായ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും അറിയിച്ചിട്ടുണ്. ബില്‍ സുപ്രീം കോടതി റദ്ദാക്കുമെന്ന് സുപ്രിയ സുലെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തത് എന്‍സിപിയും നിയമനപടി സ്വീകരിക്കുമെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

ഭരണടനാവിരുദ്ധവും മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്‍മാരെ വിഭജിക്കുന്നതുമാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബില്ലിനെതിരെ ലോക്സഭയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. തിങ്കളാഴ്ച അര്‍ധരാത്രിവരെ നീണ്ട രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ 311 പേരുടെ വോട്ടോടെ ലോക്സഭ ബില്‍ പാസാക്കിയത്. 80 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT