Around us

‘കൊറോണ വൈറസ് എന്നൊന്നില്ല, അതിനെ കണ്ടവരുണ്ടോ, നടപ്പിലാക്കുന്നത് ചിലരുടെ തിരക്കഥ’, വ്യാജവാദങ്ങളുമായി ജേക്കബ് വടക്കഞ്ചേരി 

THE CUE

കൊറോണ വൈറസിന്റെ പേരില്‍ നടക്കുന്നത് ചിലരുടെ തിരക്കഥയെന്ന വ്യാജ പ്രചാരണവുമായി ജേക്കബ് വടക്കഞ്ചേരി. കൊറോണ വൈറസിന്റെ പേരില്‍ അണുക്കളെ കൊല്ലണമെന്നാവശ്യപ്പെടുന്നവര്‍ പോലും കൊറോണ വൈറസിനെ കണ്ടിട്ടില്ലെന്ന് ജേക്കബ് വടക്കഞ്ചേരി തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. കൊറോണ വൈറസിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും മുന്‍കരുതലുകളെയും അറിയിപ്പുകളെയും പരിഹസിച്ചു കൊണ്ടുള്ള താണ് ജേക്കബ് വടക്കഞ്ചേരിയുടെ വീഡിയോ.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോകത്തിലെ ഭരണകൂടങ്ങള്‍ക്ക് ലഭിച്ച പുതിയ തരം ആയുധമാണ് കൊറോണ. പിന്നില്‍ പല ലക്ഷ്യങ്ങളുമുണ്ട്, ലോകത്ത് നശിപ്പിക്കപ്പെടേണ്ട രാജ്യങ്ങളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആയുധമായി ഇത് മാറിയിരിക്കുകയാണ്. ഇവിടെ നടക്കുന്നത് ഇക്കണോമിക്കല്‍ വാര്‍ ആണ്, അല്ലെങ്കില്‍ പൊളിറ്റിക്കല്‍ ഡ്രാമയാണ്, ജൈവായുധത്തിന്റെ പേരിലുള്ള യുദ്ധമാണ് നടക്കുന്നതെന്നും ജേക്കബ് വടക്കഞ്ചേരി പറയുന്നു.

ഒരു വൈറസും, ബാക്ടീരിയയും മനുഷ്യശരീരത്തില്‍ കയറി രോഗമുണ്ടാക്കില്ല. കൊറോണ, നിപ്പ പോലുള്ള വൈറസുകളുണ്ടോയെന്നും, എന്തുകൊണ്ടാണ് ഇത് മനുഷ്യന്‍ മാത്രം വരുന്നതെന്നും ജേക്കബ് വടക്കഞ്ചേരി ചോദിക്കുന്നു. പ്രകൃതി ചികിത്സ, ആയുര്‍വേദം, ഹോമിയോതുടങ്ങിയ ചികിത്സാ രീതികളുണ്ടായിട്ടും അലോപ്പതി ചികിത്സ മാത്രമാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്, അതെന്ത് കൊണ്ടാണെന്നും, പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ടെന്നും ജേക്കബ് വടക്കഞ്ചേരി ആരോപിക്കുന്നു.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT