Around us

അണ്ടിയാപ്പീസില്‍ പോകുന്നതില്‍ അഭിമാനം,സ്ത്രീവിരുദ്ധ അധിക്ഷേപങ്ങളോട് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

സ്ത്രീവിരുദ്ധത നിറഞ്ഞ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. അണ്ടിയാപ്പീസ് പോക്കൂടേ എന്ന് മോശമായ ഭാഷയില്‍ അധിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. മന്ത്രി ആയാല്‍ താഴേത്തട്ടില്‍ ബന്ധം വേണ്ടെന്ന് കരുതുന്ന ആളല്ല. മന്ത്രിയായിരിക്കുമ്പോഴും കശുവണ്ടി ഫാക്ടറിയില്‍ പോകുന്നുണ്ട്. വിദ്യാര്‍ത്ഥിയായിരിക്കേ തുടങ്ങിയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയാണ്. അണ്ടിയാപ്പീസ് പോക്കൂടേ എന്ന് ചോദിച്ചാല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയെന്ന നിലയില്‍ അഭിമാനത്തോടെയാണ് കമന്റിനെ കാണുന്നത്. പോക്കൂടേ എന്നല്ല പോയ്‌ക്കൊണ്ടിരിക്കുന്ന ആളാണ്. എന്‍.കെ പ്രേമചന്ദ്രന്റെ മുഖംമൂടിയാണ് അഴിഞ്ഞുവീണതെന്നും മന്ത്രി കൈരളി ടിവിയോടുള്ള പ്രതികരണത്തില്‍ വ്യക്തമാക്കി.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളിലും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ മന്ത്രിക്കെതിരെ ആസൂത്രിതമായി അധിക്ഷേപ പ്രചരണം നടന്നത്.

ജെ.മേഴ്‌സിക്കുട്ടിയമ്മയെ 'അണ്ടിക്കുഞ്ഞമ്മ'യെന്നും, കുണ്ടറ അണ്ടിയാപ്പീസീല്‍ പോക്കൂടെ എന്നുമുള്ള അധിക്ഷേപങ്ങളിലൂടെയാണ് സാമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം നേരിട്ടത്. ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ എന്‍.കെ പ്രേമചന്ദ്രനും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും തമ്മിലുണ്ടായ വാദപ്രതിവാദങ്ങള്‍ക്ക് പിന്നാലെ ആയിരുന്നു സമൂഹ മാധ്യമങ്ങളിലെ അധിക്ഷേപ പ്രചരണം.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT