Around us

‘ട്രംപിന്റെ തലയ്ക്ക് 575 കോടി രൂപ’: പ്രതികാര നടപടിയുമായി ഇറാന്‍ 

THE CUE

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലയ്ക്ക് ഇറാന്‍ 8 കോടി ഡോളര്‍ (ഏകദേശം 575 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത് കഴിഞ്ഞ ആഴ്ചയായിരുന്നു. ഇതിന് പ്രതികാരമായാണ് ഇറാന്റെ പ്രഖ്യാപനമെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് സുലൈമാനി കൊല്ലപ്പെടാന്‍ ഇടയായ അക്രമണത്തിന് ഉത്തരവിട്ടതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

സുലൈമാനിയുടെ സംസ്‌കാര ചടങ്ങിനിടെയായിരുന്നു ഇറാന്‍ മിലിറ്ററിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ട്രംപിനെ വധിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനലും ഈ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു.

പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്രസംഗത്തിന്റെ തുടര്‍ സംപ്രേഷണവും നിര്‍ത്തിവെച്ചിരുന്നു. ഇറാനിലെ ഓരോ പൗരന്റെയും ഭാഗത്ത് നിന്ന് ഒരു ഡോളര്‍ വീതം ട്രംപിനെ വധിക്കുന്നയാള്‍ക്ക് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

80 മില്യണ്‍ ജനങ്ങളാണ് ഇറാനിലുള്ളത്, ഈ എണ്ണം കണക്കിലെടുത്താണ് 8 കോടി ഡോളര്‍ പാരിതോഷികം നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ മിലിറ്ററി ഉദ്യോഗസ്ഥന്‍ നടത്തിയ പ്രഖ്യാപനം ഇറാന്‍ ഭരണകൂടത്തിന്റെ അനുമതിയോടെയല്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ജനുവരി 3ന് അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തിലായിരുന്നു ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. സുലൈമാനിയുടെ മരണത്തില്‍ അതിവൈകാരികമായായിരുന്നു ഇറാന്‍ പ്രതികരിച്ചത്. സുലൈമാനിയുടെ മരണത്തില്‍ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയനിയുള്‍പ്പടെയുള്ളവരും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി ഇറാന്‍-അമേരിക്ക ബന്ധം കൂടുതല്‍ വഷളാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പിന്നീട് പുറത്തുവന്നത്. ഇറാന്റെ വെല്ലുവിളിക്ക് മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയതും സ്ഥിതിഗതികള്‍ വഷളാക്കി. ഇറാന്‍ പകരം വീട്ടാന്‍ മുതിര്‍ന്നാല്‍ തിരിച്ചടി 52 കേന്ദ്രങ്ങളിലായിരിക്കുമെന്നും ഇതിന് പറ്റിയ കേന്ദ്രങ്ങള്‍ നോക്കിവെച്ചിട്ടുണ്ടെന്നുമായിരുന്നു ട്രംപ് പ്രതികരിച്ചത്.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT