Around us

'ഷീന ബോറ മരിച്ചിട്ടില്ല', കശ്മീരിലുണ്ടെന്ന് ഇന്ദ്രാണി മുഖര്‍ജി; സിബിഐക്ക് കത്ത്

മകള്‍ ഷീന ബോറ മരിച്ചിട്ടില്ലെന്ന് കേസില്‍ പ്രതിയായ ഇന്ദ്രാണി മുഖര്‍ജി. ഷീനയെ കൊലപ്പെടുത്തിയിട്ടില്ലെന്നും മകള്‍ കശ്മീരില്‍ ജീവനോടെയുണ്ടെന്നും അവകാശപ്പെട്ട് ഇന്ദ്രാണി മുഖര്‍ജി സി.ബി.ഐക്ക് കത്തയച്ചു.

ജയിലില്‍ വെച്ച് പരിചയപ്പെട്ട സ്ത്രീയാണ് ഷീനയെക്കുറിച്ച് വെളിപ്പെടുത്തിയതെന്നാണ് ഇന്ദ്രാണി പറയുന്നത്. സി.ബി.ഐ കോടതിയില്‍ ഇന്ദ്രാണി മുഖര്‍ജി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും സിബിഐ ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.

ഷീന ബോറ വധക്കേസില്‍ 2015ല്‍ അറസ്റ്റിലായ ഇന്ദ്രാണി, മുംബൈയിലെ ബൈക്കുള ജയിലിലാണ്. ആദ്യ വിവാഹത്തിലുള്ള മകളായ ഷീന ബോറയെ കൊലപ്പെടുത്തിയെന്നാണ് ഇന്ദ്രാണിക്കെതിരായ കേസ്. അവരുടെ ഇപ്പോഴത്തെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയെ വരെ ഷീന ബോറയെ സഹോദരി ആയാണ് പരിചയപ്പെടുത്തിയിരുന്നത്.

ഷീനയെ ഇന്ദ്രാണി, രണ്ടാമത്തെ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായി എന്നിവര്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു കേസ്. പീറ്റര്‍ മുഖര്‍ജിയുടെ ആദ്യ വിവാഹത്തിലുള്ള മകന്‍ രാഹുല്‍ മുഖര്‍ജിയുമായി ഷീന പ്രണയത്തിലായതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നാണ് സിബിഐ കേസ്.

ഷീന അമേരിക്കയിലേക്ക് പോയെന്നായിരുന്നു ഇന്ദ്രാണി പുറത്ത് പറഞ്ഞിരുന്നത്. ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റോയ് തോക്കുമായി പിടിയിലായതിനെതുടര്‍ന്നാണ് കൊലപാതകം പുറത്തറിയുന്നത്.

മുംബൈയില്‍ വീടുവാങ്ങി നല്‍കണമെന്ന് ഷീന സ്ഥിരമായി ഭീഷണിപ്പെടുത്തിയതോടെ അവരെ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നാണ് കരുതുന്നത്. ബാന്ദ്രയില്‍ വെച്ച് ഷീനയെ കൊന്ന ശേഷം മൃതദേഹം റായ്ഗഡില്‍ കൊണ്ട് പോയി നശിപ്പിച്ചതിന് തെളിവുണ്ടെന്നാണ് സിബിഐ പറയുന്നത്. അതേസമയം സിബിഐ വാദം ഇന്ദ്രാണി നിഷേധിച്ചിരുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT