Around us

‘ബോട്ടില്‍ ക്രഷര്‍ ഉപയോഗിച്ചാല്‍ സൗജന്യ ഫോണ്‍ റീചാര്‍ജ്’ ; പ്ലാസ്റ്റിക് സംസ്‌കരണത്തിന് പ്രതിഫലം നല്‍കാന്‍ റെയില്‍വേ   

THE CUE

സ്റ്റേഷനുകളില്‍ സ്ഥാപിച്ച പ്ലാസ്റ്റിക് ബോട്ടില്‍ ക്രഷിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നവരുടെ മൊബൈല്‍ സൗജന്യമായി റീചാര്‍ജ് ചെയ്യുന്ന പദ്ധതിയുമായി റെയില്‍വേ. ഒറ്റത്തവണ ഉപയോഗിക്കേണ്ട പ്ലാസ്റ്റിക്കിന്റെ സംസ്‌കരണം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് പദ്ധതി. പ്ലാസ്റ്റിക് ബോട്ടില്‍ ക്രഷറില്‍ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്താല്‍ യാത്രക്കാരുടെ ഫോണ്‍ റീചാര്‍ജ് ചെയ്യുന്ന രീതിയിലാണ് ക്രമീകരണം. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ പ്ലാസ്റ്റിക് കുപ്പികളുടെ പലപ്രദമായ സംസ്‌കരണം ഉറപ്പുവരുത്തണമെന്ന് സ്റ്റേഷനുകള്‍ക്ക് റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 400 ബോട്ടില്‍ ക്രഷിംഗ് മെഷീനുകള്‍ പുതുതായി ഒരുക്കുന്നുണ്ടെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവ് പറഞ്ഞു.

നിലവില്‍ 128 സ്റ്റേഷനുകളിലായി 160 ബോട്ടില്‍ ക്രഷിംഗ് മെഷീനുകള്‍ ലഭ്യമാണ്. ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് പുനരുപയോഗത്തിനായി അയയ്ക്കാന്‍ സ്റ്റേഷനുകളിലെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 50 മൈക്രോണില്‍ കുറവുള്ള ,ഒറ്റത്തവണ ഉപയോഗത്തിന് മാത്രമുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിക്കാന്‍ എല്ലാ യൂണിറ്റുകള്‍ക്കും റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടാതെ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പുനരുപയോഗിക്കാവുന്ന തുണിസഞ്ചികളും ചണബാഗുകളും പ്രോത്സാഹിപ്പിക്കണമെന്ന് കച്ചവടക്കാരോട് റെയില്‍വേ ആവശ്യപ്പെടുന്നു. നേരത്തേ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്ലാസ്റ്റിക് നിയന്ത്രണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന കുപ്പികളുടെ സംസ്‌കരണം ഉറപ്പുവരുത്തണമെന്നും തുണിയുടെയും ചണത്തിന്റെയും സഞ്ചികള്‍ പ്രോത്സാഹിപ്പിക്കണമെന്നുംമോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് റെയില്‍വേയുടെ പുതിയ പദ്ധതി. അതേസമയം നമ്പര്‍ ഉള്‍പ്പെടുത്തിയാല്‍ എപ്പോഴാകും ഫോണ്‍ ചാര്‍ജ് ചെയ്യപ്പെടുകയെന്ന് വ്യക്തമല്ല.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT