Around us

ഇന്ത്യന്‍ 2 അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് കമല്‍ ഹാസന്‍ 

THE CUE

ഇന്ത്യന്‍ 2-ന്റെ സെറ്റില്‍ ക്രെയിന്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കമല്‍ ഹാസന്‍. ശങ്കര്‍ ചിത്രത്തിന്റെ സെറ്റിലുണ്ടായ അപകടത്തില്‍ മൂന്നു പേരായിരുന്നു മരിച്ചത്. സംവിധായകന്‍ ശങ്കറിനടക്കം 12 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കമല്‍ഹാസനും കാജല്‍ അഗര്‍വാളുമടക്കമുള്ളവര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ആശുപത്രിയിലെത്തി മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഒരു കോടി രൂപ ധനസഹായം നല്‍കുമെന്ന് കമല്‍ അറിയിച്ചത്. ഇത്തരത്തില്‍ ഒരു അപകടമുണ്ടാകാതിരിക്കാനും, ഇന്‍ഡസ്ട്രിയിലെ സാങ്കേതിക പ്രവര്‍ത്തകരുടെയടക്കം സുരക്ഷ ഉറപ്പാക്കുന്നതിനുമായി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചലച്ചിത്രമേഖലയിലെ എല്ലാവരും ഇതൊരു കടമയായി കണ്ട് പ്രവര്‍ത്തിക്കണമെന്നും, ഇത് ഒരു അഭ്യര്‍ത്ഥന മാത്രമല്ലെന്നും കമല്‍ പറഞ്ഞു. നിലവില്‍ സിനിമാ സെറ്റുകളില്‍ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ല. അപകടം ഞാനുള്‍പ്പടെ ആര്‍ക്കുവേണമെങ്കിലും സംഭവിക്കാം. ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ തലങ്ങളിലുമുള്ളവര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

'പ്രായമായ ഗെറ്റപ്പിൽ പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും' ; തെക്ക് വടക്ക് സിനിമയുടെ ലുക്ക് പുറത്ത്

'ആരും കാണാ മണിമേട് കണ്ടേ വരാം' ; വിധു പ്രതാപിന്റെ ആലാപനത്തിൽ സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐയിലെ ആദ്യ ഗാനം

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'രണ്ടും ഒരേ ഇനമാ ക്രിമിനൽസ്, ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ ട്രെയ്‌ലർ

SCROLL FOR NEXT