Around us

'പട്ടിണിയില്‍ മുന്നിലാണ്', ആഗോള വിശപ്പ് സൂചികയില്‍ രാജ്യം 107-ാം സ്ഥാനത്ത്, പാകിസ്താനും ശ്രീലങ്കയ്ക്കും പിന്നില്‍

ആഗോള വിശപ്പ് സൂചികയില്‍ വീണ്ടും പിറകിലായി ഇന്ത്യ. 121 രാജ്യങ്ങളുള്ള പട്ടികയില്‍ 107-ാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യയുള്ളത്. കഴിഞ്ഞ വര്‍ഷം 101-ാം സ്ഥാനത്തായിരുന്നു. ശ്രീലങ്ക (64), നേപ്പാള്‍ (81) ബംഗ്ലാദേശ് (84) പാകിസ്താന്‍ (99) എന്നീ രാജ്യങ്ങള്‍ക്ക് പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ 109-ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്.

യൂറോപ്യന്‍ എന്‍ജിഓ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹംഗര്‍ ഹില്‍ഫും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ പട്ടിണി ഗൗരവമുള്ളതാണ് എന്ന് പറയുന്നു.

ഭക്ഷണത്തിന്റെ ലഭ്യതക്കുറവ്, പോഷകാഹാരക്കുറവും മറ്റും മൂലം കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കുന്നത്, കുട്ടികളുടെ വളര്‍ച്ചാമുരടിപ്പ്, ശിശുമരണനിരക്ക് തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിണി സൂചികയിലെ റാങ്ക് തയ്യാറാക്കുന്നത്. പട്ടിണിയുടെ തീവ്രത അടിസ്ഥാനമാക്കി നൂറില്‍ സ്‌കോര്‍ നിശ്ചയിക്കുകയാണ് ചെയ്യുക. പൂജ്യം ഏറ്റവും മികച്ച സ്‌കോറും നൂറ് ഏറ്റവും മോശം സ്‌കോറുമാകുന്നു. 29.1 ആണ് ഇന്ത്യയുടെ സ്‌കോര്‍. ഗൗരവം എന്ന പട്ടികയിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചില്‍ താഴെ സ്‌കോര്‍ നേടിയത് 17 രാജ്യങ്ങളാണ്. ചൈന, കുവൈറ്റ്, തുര്‍ക്കി, തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ വീണ്ടും പിന്നോട്ട് പോയതോടെ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും എതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്, എപ്പോഴാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി കുട്ടികളിലെ പോഷകാഹാരക്കുറവും പട്ടിണിയും വളര്‍ച്ചക്കുറവും പോലുള്ള യഥാര്‍ഥ വിഷയങ്ങള്‍ അഭിസംഭോധന ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് എംപി പി ചിദംബരം ട്വീറ്റ് ചെയ്തു.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT